ബെംഗളൂരു : കർണാടക മുൻ മുഖ്യമന്ത്രിയും മുൻ വിദേശകാര്യമന്ത്രിയുമായ എസ് എം കൃഷ്ണ അന്തരിച്ചു.92 വയസായിരുന്നു.വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് പുലർച്ചെ 2.45ന് ബെംഗളൂരുവിലെ വീട്ടിലായിരുന്നു അന്ത്യം.
1999 മുതൽ 2004 വരെ കർണാടക മുഖ്യമന്ത്രിയായിരുന്നു.2004 ഡിസംബറിൽ മഹാരാഷ്‌ട്ര ഗവർണറായി നിയമിതനായി .2009 മുതൽ 2012 വരെ മൻമോഹൻ സിംഗിന്റെ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായി.2017-ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു.2021-ൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു. 2023-ൽ പദ്‌മ വിഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.