എടത്വാ : തലവടി കുന്തിരിക്കൽ സി എം എസ് ഹൈസ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സജ്ജമാക്കുന്ന അത്യാധുനിക പ്രീ പ്രൈമറി നേഴ്സറി സ്കൂൾ വണ്ടർ ബീറ്റ്സ് ലോഗോ പ്രകാശനം തലവടി വിദ്യാഭ്യാസ ഉപജില്ല ഓഫീസർ കെ സന്തോഷ് പ്രോജക്ട് കൺവീനർ ജിബി ഈപ്പനു നൽകി നിർവഹിച്ചു.
സംഘടന പ്രസിഡൻറ് റവ. മാത്യു ജിലോ നൈനാൻ അധ്യക്ഷത വഹിച്ചു. പ്രോജക്ട് പ്രവർത്തനത്തെക്കുറിച്ച് ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള വിശദീകരിച്ചു. പ്രഥമ അധ്യാപകൻ റെജിൽ സാം മാത്യു, സ്കൂൾ ഉപദേശക സമിതി അംഗം ജേക്കബ് ചെറിയാൻ ,ടോം ഫ്രാൻസിസ് പരുമൂട്ടിൽ , അദ്യാപകരായ റോബി തോമസ്, ആനി കുര്യൻ എന്നിവർ പ്രസംഗിച്ചു.