Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsസഹകരണ സംഘത്തിൽ...

സഹകരണ സംഘത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി

പത്തനംതിട്ട : തട്ടയിൽ അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് നിരവധി പേരിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി പരാതി .സംഘം പ്രസിഡന്റും പന്തളം തെക്കെക്കര പഞ്ചായത്ത്​ മുൻ​പ്രസിഡന്റു​കൂടിയായ എം എൻ വിശാഖ് കുമാർ, ഭാര്യ ശ്രീകല പി ആർ, ജീവനക്കാരി ബീനാരാജ് എന്നിവരുടെ നേതൃത്വത്തിലാണ്​ തട്ടിപ്പ്​ നടന്നതെന്ന്​ തട്ടിപ്പിന്​ ഇരയായവർ പത്തനംതിട്ടയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിലും ജില്ലാ ബാങ്കിലും ജോലി നൽകാമെന്ന്​ പറഞ്ഞാണ്​ വിവിധ കാലങ്ങളിലായി പലരിൽ നിന്നും പണം വാങ്ങിയത്. ഒരു കോടിയിൽ അധികം രൂപ പലരിൽ നിന്നായി തട്ടിയെടുത്തതായാണ് ആരോപണം​. 2015 മുതൽ ആണ് തട്ടിപ്പ്​ തുടങ്ങിയത്. പണത്തോടൊപ്പം സ്വർണ്ണവും ചിലരിൽ നിന്നും വാങ്ങി.

തട്ടിപ്പ്​ നടക്കുമ്പോൾ വിശാഖ് ​കുമാർ പത്തനംതിട്ട ജില്ലാ സഹകരണബാങ്ക്​ ജീവനക്കാരൻ കൂടിയായിരുന്നു. നിലവിൽ സഹകരണ സംഘം പ്രവർത്തനം ഇല്ല. പണം തിരികെ ചോദിച്ചാൽ പരാതിക്കാരെ ഭീഷണിപ്പെടുത്തുകയും വക്കീൽ നോട്ടീസുകൾ അയച്ചും കളളക്കേസ്സുകൾ കൊടുത്തും ഭയപ്പെടുത്തുന്നുവെന്നും തട്ടിപ്പിന്​ ഇരയായവർ പരാതിപ്പെട്ടു .

കൊടുമൺ പൊലീസ് സ്റ്റേഷനിലും ഉന്നത പൊലീസ് അധികാരികൾക്കും പരാതികൾ സമർപ്പിച്ചിട്ടും നടപടിയില്ലെന്ന് ആരോപണമുണ്ട് . പണം തിരികെ ലഭിക്കുന്നതിനും തട്ടിപ്പുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും​ ആവശ്യപ്പെട്ട്​ ​മുഖ്യമന്ത്രിക്കും പരാതി നൽകി​. വാർത്താ സമ്മേളനത്തിൽ ഓച്ചിറ മേമന സ്വദേശി രാജൻപിളള, തട്ടയിൽ ശ്രീനിലയം വിനോദ്, പന്മന ഇടപ്പളളിക്കോട്ട് വെളിയത്ത്​ മുക്ക്​ സുമംഗലിയിൽ ശശിധരൻ നായർ, അമ്പാട്ട് വളളിക്കോട് ശ്രീലതാ ഹരികുമാർ, പേഴുംപാറ വാഴപിള്ളത്ത് ഫിലിപ്പോസ് വർഗ്ഗീസ് എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പിടിയിൽ

പത്തനംതിട്ട : സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കഠിനംകുളം പുതുകുറിച്ചി കാക്കത്തോപ്പ്‌ മുണ്ടൻചിറ സുനിതാ ഹൗസിൽ അനീഷ്  എന്ന സുധീഷാ(24)ണ് പിടിയിലായത്. ഇൻസ്റ്റാഗ്രാം,വാട്സാപ്പ്...

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്തി

ന്യൂഡൽഹി : കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്തി . 53 ൽ നിന്ന് 55 ശതമാനമായാണ് ഡിഎ വർധിപ്പിച്ചത്.ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് ക്ഷാമ ബത്ത ഉയർത്തിയിരിക്കുന്നത്.കേന്ദ്ര സർവീസ് പെൻഷൻകാർക്കും വർധനവിൻ്റെ...
- Advertisment -

Most Popular

- Advertisement -