Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeNewsKollamസാഫല്യം വന്ധ്യതാ...

സാഫല്യം വന്ധ്യതാ നിവാരണ ക്യാമ്പ് നടന്നു

കൊല്ലം: ലൈഫ് ലൈൻ ഫെർട്ടിലിറ്റി സെന്ററിന്റെ  ആഭിമുഖ്യത്തിൽ കടപ്പാക്കടയിലെ ഫെർട്ടിലിറ്റി സെന്ററിൽ കുട്ടികളില്ലാത്ത ദമ്പതികൾക്കായി സാഫല്യം വന്ധ്യതാ നിവാരണ ക്യാമ്പ് നടന്നു. ക്യാമ്പ്  എം നൗഷാദ് എം എൽ ഏ ഉദ്ഘാടനം ചെയ്തു. ലൈഫ് ലൈൻ ആശുപത്രി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ എസ് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.

വന്ധ്യത എന്നത് വലിയ സാമൂഹിക പ്രശ്നമായി ഇന്ന് മാറിയിട്ടുണ്ടെന്നു  എം നൗഷാദ് എം എൽ ഏ പറഞ്ഞു. അനവധി കാരണങ്ങൾ അതിനുണ്ടെങ്കിലും ജീവിത ശൈലി തന്നെയാണ് വലിയ വില്ലൻ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മനസ്സും ശരീരവും ഓരോരുത്തരുടെയും വിശ്വാസവും വന്ധ്യതയെ നേരിടുന്നതിന് അനുകൂലമായ സാഹര്യം ഒരുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കൊല്ലം നഗരസഭാ വർക്സ് കമ്മിറ്റി ചെയർമാൻ  സജീവ് സോമൻ, ലൈഫ് ലൈൻ സിഇഒ ഡോ ജോർജ് ചാക്കച്ചേരി, ഡോ ലീജ സാമുവേൽ, ഫെർട്ടിലിറ്റി സെന്റർ അഡ്മിനിസ്ട്രേറ്റർ ശ്രീമതി റെജിയ മുഹമ്മദ് എന്നിവർ സംസാരിച്ചു.

വന്ധ്യതാ – കാരണങ്ങൾ, പരിഹാരങ്ങൾ, ആധുനീക ചികിത്സാ സാധ്യതകൾ എന്ന വിഷയത്തിൽ ലൈഫ് ലൈൻ ഫെർട്ടിലിറ്റി വിദഗ്ധ ഡോ ശ്രീലക്ഷി ആർ നായർ ക്ലാസ് എടുത്തു. ക്യാമ്പിൽ നൂറിൽപ്പരം ഭാര്യാ ഭർത്താക്കന്മാർ പങ്കെടുത്തു. ക്യാമ്പിൽ സൗജന്യ സ്ത്രീ -പുരുഷ വന്ധ്യതാ, ഗൈനെക് പരിശോധന, റെജിസ്ട്രേഷൻ , കൺസൾട്ടേഷൻ, കൗൺസിലിങ്, സ്കാനിങ്, ബീജ പരിശോധന എന്നിവ പൂർണമായും സൗജന്യമാണ്.

ആദ്യത്തെ നൂറു ദമ്പതികൾക്ക് ഐ വി എഫ് ലാബ് പ്രൊസീജിയറും, രക്ത പരിശോധനയും പൂർണമായും സൗജന്യമായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റോഡ് നിർമാണത്തിലെ അപാകത: യുഡി എഫ് നാളെ കൊടുമണ്ണിൽ ഹർത്താൽ ആചരിക്കും

കൊടുമൺ : ഏഴംകുളം - കൈപ്പട്ടൂർ റോഡ് നിർമാണത്തിലെ അപാകത പരിഹരിക്കണമെന്നും അശാസ്ത്രീയമായ നിർമാണ രീതികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യുഡി എഫ് നാളെ(ബുധൻ) കൊടുമണ്ണിൽ ഹർത്താൽ ആചരിക്കുമെന്ന് യുഡിഎഫ് ഭാരവാഹികൾ അറിയിച്ചു. അതേ സമയം...

നിരണത്ത് നിന്നും കാണാതായ അമ്മയെയും പെൺമക്കളെയും നാഗർകോവിൽ നിന്നും കണ്ടെത്തി

തിരുവല്ല :  നിരണത്ത് നിന്നും കാണാതായ റീനയെയും രണ്ട് പെൺമക്കളെയും നാഗർകോവിൽ നിന്നും പോലീസ് കണ്ടെത്തി. ഓഗസ്റ്റ് 17 മുതലാണ് റീനയെയും രണ്ട് പെൺമക്കളെയും  കാണാതായത്. ഇവരെ കാണാതായതിനെ പിന്നാലെ പോലീസ് അന്വേഷണതിനായി...
- Advertisment -

Most Popular

- Advertisement -