തിരുവനന്തപുരം : ക്രിസ്മസ് ആഘോഷവേളയിൽ അധിക യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ സതേൺ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. ട്രെയിൻ നമ്പർ 06507 ബെംഗളൂരു – കൊച്ചുവേളി എക്സ്പ്രസ് സ്പെഷൽ ഡിസംബർ 23-ന്ബെംഗളൂരുവിൽ നിന്ന് രാത്രി 11മണിക്ക് പുറപ്പെട്ട് 24 ന് വൈകിട്ട് 4.30 ന് മണിക്ക് കൊച്ചുവേളിയിൽ എത്തിച്ചേരും.ട്രെയിൻ നമ്പർ 06508 കൊച്ചുവേളി- ബെംഗളൂരു എക്സ്പ്രസ് സ്പെഷൽ 24ന് വൈകിട്ട് 5:55 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം 11:15 ന് ബെംഗളൂരുവിലെത്തും.