തിരുവനന്തപുരം : സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ ആലോചിക്കുന്നില്ലെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി.ലോഡ് ഷെഡിങ് ഒഴിവാക്കാനാണ് സർക്കാർ തീവ്രമായി ശ്രമിക്കുന്നത്.അപ്രഖ്യാപിത പവർകട്ട് മനഃപൂർവമല്ല, അമിത ഉപഭോഗം മൂലം സംഭവിക്കുന്നതാണ്, മന്ത്രി അറിയിച്ചു.
കനത്ത ചൂടിൽ പ്രതിദിന വൈദ്യുതി ഉപയോഗം 10.1 ദശലക്ഷം യൂണിറ്റ് വരെ എത്തിയിരിക്കുകയാണ്. ആഭ്യന്തര വൈദ്യുതി ഉൽപാദനം വർധിപ്പിക്കാതെ വേറെ വഴിയില്ല. വൈദ്യതി ഉപഭോഗം നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.