Thursday, April 24, 2025
No menu items!

subscribe-youtube-channel

Homemavelikkraകരുതലിന്റെ കരങ്ങളുമായി...

കരുതലിന്റെ കരങ്ങളുമായി പതിവ് തെറ്റിക്കാതെ അവർ എത്തി:  ക്രിസ്തുമസ് ആഘോഷം വേറിട്ട അനുഭവമായി

നൂറനാട് : ഇക്കുറിയും കരുതലിന്റെ കരങ്ങളുമായി പതിവ് തെറ്റിക്കാതെ പങ്കുവെയ്ക്കലിനായി അവർ ഒത്തു കൂടി. ഉറ്റവരും ഉടയവരും ഉപേക്ഷിച്ച് ചുറ്റുമതിലിനുള്ളിൽ പതിറ്റാണ്ടുകളായി കഴിയുന്നവർക്കൊപ്പം എല്ലാ തിരക്കുകളും മാറ്റിവെച്ച് ഒരു ദിനം  ചെലവഴിക്കുന്നതിന്  സുമനസ്സുകൾ നൂറനാട് ലെപ്രസി സാനിറ്റോറിയത്തിൽ  എത്തി.

സൗഹൃദ വേദി മാവേലിക്കര താലൂക്ക് യൂണിറ്റ് ,ഷോട്ട് പുളിക്കത്ര കൊയിനോണിയ ഗ്രൂപ്പിന്റെ സഹകരണത്തോടെ  സാനിറ്റോറിയത്തിൽ  നടത്തിയ 21-ാംമത് ‘നന്മയുടെ സ്നേഹക്കൂട് ‘ സംഗമം പാഞ്ചജന്യം ഭാരതം വൈസ് ചെയർമാനും കേരള ക്ഷേത്ര സമന്വയ  സമിതി വർക്കിംഗ് പ്രസിഡൻ്റ് കുടശ്ശനാട് മുരളി ഉദ്ഘാടനം  ചെയ്തു.ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ജീവകാരുണ്യപ്രവര്‍ത്തന ങ്ങളുടെ ഉദ്ഘാടനം സൗഹൃദവേദി വൈസ് ചെയർപേഴ്സൺ  ഡി. പത്മജദേവി നിർവഹിച്ചു.ശിശുക്ഷേമ സമിതി ജില്ലാ കൗൺസിൽ അംഗം മീര സാഹിബ് മുഖ്യ സന്ദേശം നല്കി.

കൊയിനോണിയ ഗ്രൂപ്പിന്റെ സഹകരണത്തോടെ  ക്രിസ്തുമസ് ദിനത്തിൽ  നടത്തുന്ന സ്നേഹവിരുന്നിനുള്ള തുക  ചടങ്ങിൽ ഡോ. ജോൺസൺ വി ഇടിക്കുള നേഴ്സിംങ്ങ് സൂപ്രണ്ട് പി ശ്രീജക്ക്  കൈമാറി.രോഗികൾ താമസിക്കുന്ന വാർഡുകളിൽ വിതരണം  ചെയ്യാൻ  ഉള്ള  ലോഷൻ, റെക്സിൻ എന്നിവ  വാങ്ങാന്‍  ഉള്ള  തുക  സൗഹൃദ വേദി മാവേലിക്കര താലൂക്ക് പ്രസിഡന്റ്  ജി ദേവരാജൻ, കോർഡിനേറ്റർ ജി കൃഷ്ണൻകുട്ടി  എന്നിവർ ചേർന്ന് കൈമാറി. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക ട്രസ്റ്റി റെന്നി തോമസ് തേവേരിൽ, ആന്റപ്പൻ അമ്പിയായം സ്മാരക സമിതി കോർഡിനേറ്റർ വിൻസൺ  കടുമത്തിൽ, കുട്ടനാട് നേച്ചർ സൊസൈറ്റി കൺവീനർ കെ ജയചന്ദ്രന്‍,റവ. സിസ്റ്റര്‍ അനിത  മേരി , സിസ്റ്റർ സമീന ഹസൻ,രാജൻപിള്ള ചേലക്കോട് എന്നിവർ പ്രസംഗിച്ചു.

53  വയസ്സിനുള്ളിൽ 120 തവണ രക്തം  ദാനം ചെയ്ത ഫസീല  ബീഗത്തെ കസ്തൂര്‍ബാ ഗാന്ധി  ഭവൻ കോർഡിനേറ്റർ സിന്ദു ചേലക്കോട്  ആദരിച്ചു.തുടർന്ന് നേഴ്സിങ്ങ് സൂപ്രണ്ട് പി ശ്രീജ  കേക്ക് മുറിച്ചു ക്രിസ്തുമസ് പുതുവത്സര സംഗമം ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ 30 വർഷത്തിലധികമായി  നൂറനാട് ലെപ്രസി സാനറ്റോറിയം സന്ദർശിച്ച് വിവിധ സംഘടനകളുമായി സഹകരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ  ഏകോപിപ്പിക്കുന്നത് പൊതുപ്രവർത്തകൻ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുളയാണ്. 2003 മുതൽ  മുടക്കം കൂടാതെ ഇവിടെ  ക്രിസ്തുമസ് പുതുവത്സര സംഗമവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും  നടത്തി വരുന്നതിന്  ഇന്ത്യ  ബുക്ക് ഓഫ് റെക്കാര്‍ഡ് ഉൾപെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തമിഴ് ബാലികയെ ലൈംഗീകമായി പീഡിപ്പിച്ചും ദേഹോപദ്രവമേൽപ്പിച്ചും കൊലപ്പെടുത്തിയ കേസിൽ  രണ്ടാനച്ഛൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

പത്തനംതിട്ട : അഞ്ച് വയസുകാരി തമിഴ് ബാലികയെ ലൈംഗീകമായി പീഡിപ്പിച്ചും ദേഹോപദ്രവമേൽപ്പിച്ചും കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ രണ്ടാനച്ഛനായ അലക്സ് പാണ്ഡ്യൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഈ മാസം ഏഴിന് പത്തനംതിട്ട അഡീഷണൽ ഒന്നാംക്ലാസ്...

സംസ്ഥാനത്ത് 12 ജില്ലകളില്‍ താപനില മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് 12 ജില്ലകളില്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഏപ്രില്‍ 1 മുതല്‍ 5 വരെ ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ താപനില സാധാരണയേക്കാള്‍ 2-3 ഡിഗ്രി സെലിഷ്യസ് വരെ ഉയരുമെന്നാണ്...
- Advertisment -

Most Popular

- Advertisement -