തിരുവനന്തപുരം : സംസ്ഥാനത്ത് അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയ ആരോഗ്യവകുപ്പിലെ 373 ജീവനക്കാർക്കെതിരെ നടപടി. തട്ടിപ്പു നടത്തിയവരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടു. 18 ശതമാനം പലിശ ഉള്‍പ്പെടെ തിരിച്ചുപിടിക്കാനും കര്‍ശനമായ വകുപ്പുതല നടപടി സ്വീകരിക്കാനും ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഉത്തരവിട്ടു. ക്ലറിക്കൽ, നഴ്സിംഗ് അസിസ്റ്റൻറ്, അറ്റണ്ടർ തസ്തികയിലുള്ള ജീവനക്കാർക്കെതിരെയാണ് നടപടി.