Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊട്ടാരക്കര ഗണപതി...

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ കരി പ്രസാദം നിർമിക്കുന്നതില്‍ ആചാരലംഘനം: വാടക വീട്ടില്‍ ബംഗാളികളാണ് നിർമിച്ചിരുന്നത്

കൊല്ലം: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ കരി പ്രസാദം നിർമിക്കുന്നതില്‍ കടുത്ത ആചാരലംഘനം. തിടപ്പള്ളിയില്‍ തയാറാക്കേണ്ട കരി പ്രസാദം ഗണപതി ക്ഷേത്രത്തിന് സമീപത്തെ വാടക വീട്ടില്‍  ബംഗാളികളെ കൊണ്ടായിരുന്നു നിർമിച്ചിരുന്നത്. വിവരം ശ്രദ്ധയില്‍പ്പെട്ട ഭക്തർ എത്തി  കൈയ്യോടെ പിടിക്കുകയായിരുന്നു.

സ്ഥലത്ത് എത്തിയ ദേവസ്വം അസിസ്റ്റൻ്റ് കമ്മിഷണറെ ഭക്തർ തടഞ്ഞുവച്ചു. വളരെ പുണ്യവും പരിപാവനവുമായി കരുതുന്ന കരിപ്രസാദമാണ് വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ബംഗാളികളെ കൊണ്ട് നിർമ്മിച്ചിരുന്നത്. ഭക്തർ സ്ഥലത്ത് എത്തിയതോടെ അന്യസംസ്ഥാന തൊഴിലാളികള്‍ വീട് പൂട്ടി സ്ഥലം വിട്ടു.

ഗണപതി ഹോമം കഴിഞ്ഞുവരുന്ന കരിപ്രസാദം ഭക്തർക്ക് നൽകാൻ തികയാതെ വരുമ്പോള്‍ തിടപ്പള്ളിയിലാണ് നിർമിച്ചിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശക്തമായ മഴയിൽ മരം കടപുഴകി വൈദ്യൂതി ലൈനിലേക്ക് വീണു

തിരുവല്ല: ശക്തമായ മഴയിൽ മരം കടപുഴകി വൈദ്യൂതി ലൈനിലേക്ക് വീണു. ഇന്ന് വൈകിട്ട് പെയ്ത ശക്തമായ മഴയിൽ കാവുംഭാഗം - ഇടിഞ്ഞില്ലം റോഡിൽ പെരിങ്ങോൾ ജംഗ്ഷന് സമീപം കരൂർ പടിക്കൽ  സ്വകാര്യ വ്യക്തിയുടെ...

സ്വന്തം മണ്ഡലത്തിലെ എംഎൽഎ ​ഹോസ്റ്റലിൽ പ്രശാന്തിന് 2 മുറികളുണ്ട് , പിന്നെന്തിന് വാടകമുറി ; ശബരിനാഥ്

തിരുവനന്തപുരം : വട്ടിയൂർക്കാവ് എംഎൽഎ വി. കെ. പ്രശാന്തിന്റെ ഓഫീസുമായ ബന്ധപ്പെട്ട വിവാദത്തിൽ പ്രശാന്തിനെതിരെ കോൺഗ്രസ് കൗൺസിലർ കെ.എസ്.ശബരിനാഥ്. സ്വന്തം മണ്ഡ‍ലത്തിലുള്ള നിയമസഭയുടെ എംഎൽഎ ഹോസ്റ്റലിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ രണ്ട് ഓഫിസ്...
- Advertisment -

Most Popular

- Advertisement -