Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherry130-ാ മത്...

130-ാ മത് മാരാമണ്‍ കണ്‍വന്‍ഷന്‍ പന്തലിന്റെ കാല്‍നാട്ട് നടന്നു

മാരാമൺ:  130-ാ മത് മാരാമണ്‍ കണ്‍വന്‍ഷന്റെ പന്തല്‍  കാല്‍നാട്ട് മാരാമണ്‍ മണല്‍പ്പുറത്ത് നടന്നു.

മാര്‍ത്തോമ്മാ  സഭ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കാൽനാട്ടു കർമം നിര്‍വ്വഹിച്ചു. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക്ക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിച്ചു.

മാത്യൂസ് മാര്‍ സെറാഫിം എപ്പിസ്‌കോപ്പാ, മന്ത്രി വീണാ ജോര്‍ജ്ജ്,  സുവിശേഷ പ്രസംഗ സംഘം  ജനറല്‍ സെകട്ടറി റവ. എബി കെ. ജോഷ്വാ, സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മന്‍, സുവിശേഷ പ്രസംഗ സംഘം ലേഖക സെക്രട്ടറി പ്രൊഫ. ഏബ്രഹാം പി.മാത്യു, സഞ്ചാര സെക്രട്ടറി റവ. ജിജി വര്‍ഗ്ഗീസ്,  ട്രഷറര്‍ ഡോ. എബി തോമസ്  വാരിക്കാട്, വികാരി ജനറൽ. റവ.മാത്യു ജോണ്‍, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയേല്‍,  മാനേജിംഗ് കമ്മറ്റി അംഗങ്ങളായ  തോമസ് കോശി, റ്റിജു എം. ജോര്‍ജ്ജ്, ജോര്‍ജ്ജ് കെ. നൈനാന്‍, അനി കോശി ചാക്കോ, പി.പി. അച്ചന്‍ കുഞ്ഞ്, ഇവാ. മാത്യു ജോണ്‍,   ജോസ് പി. വയയ്ക്കല്‍, ലാലമ്മ മാത്യു,  റവ. റൊണാള്‍ഡ് രാജു, സുബി പള്ളിക്കല്‍, തോമസ് ജോര്‍ജ്ജ്, സാം ജേക്കബ്, റവ. റ്റി. ബാബു, റവ. അലക്‌സ് എ., ഇവാ. സെല്‍വരാജ്, കണ്‍വീനര്‍മാരായ തോമസ് കോശി, റ്റിജു എം. ജോര്‍ജ്ജ് തുടങ്ങിയവർ പ്രസംഗിച്ചു.
      
മാരാമണ്‍ കണ്‍വന്‍ഷൻ ഫെബ്രുവരി 9 മുതല്‍ 16 വരെ മാരാമണ്‍ മണല്‍ പുറത്ത് നടക്കും. ഒരുലക്ഷം പേരെ ഉള്‍ക്കൊള്ളാവുന്ന വിശാലമായ പന്തലിന്റെ നിര്‍മ്മാണത്തിന് പമ്പാ നദിയുടെ തീരത്തെ മണല്‍ത്തിട്ടയില്‍ തുടക്കം കുറിച്ചു. പമ്പാ നദിക്ക് കുറുകെ  പ്രത്യേകം തയ്യാറാക്കുന്ന നടപ്പാലങ്ങളുടെ നിര്‍മ്മാണവും പുരോഗമിക്കുന്നു. കണ്‍വന്‍ഷന്റെ നടത്തിപ്പിന്   വിപുലമായ ക്രമീകരണങ്ങള്‍  സുവിശേഷ പ്രസംഗ സംഘം മാനേജിംഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അയിരൂർ ഹിന്ദുമത പരിഷത്ത്: ആചാര്യാനുസ്മരണം നടന്നു

അയിരൂർ: ഹിന്ദുമത മഹാമണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ പമ്പാ മണൽ പുറത്ത് നടന്നു വരുന്ന 113 -ാമത്  ഹിന്ദുമത പരിഷത്തിൻ്റെ ആറാം ദിവസമായ ഇന്ന്  ആചാര്യാനുസ്മരണം നടന്നു. പാലാ ശ്രീരാമാശ്രമത്തിലെ സ്വാമി വിതസംഗാനന്ദ ഉദ്ഘാടനം ചെയ്തു.  കിടങ്ങന്നൂർ...

കോട്ടയം മെഡിക്കൽ കോളേജ് അപകടം : ഒരു സ്ത്രീ മരിച്ചു

കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞു വീണ് ഒരാൾ മരിച്ചു.തലയോലപ്പറമ്പ് ഉമ്മന്‍കുന്ന് മേപ്പത്ത് കുന്നേല്‍ ഡി. ബിന്ദു(52)വാണ് മരിച്ചത്. തകര്‍ന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍പ്പെട്ട ബിന്ദുവിനെ രണ്ടര മണിക്കൂറിന്‌ ശേഷമാണ്...
- Advertisment -

Most Popular

- Advertisement -