ചെങ്ങന്നൂർ : ചെങ്ങന്നൂർ ഫെസ്റ്റ് സാംസ്കാരിക സമ്മേളനം ശ്രീമതി സി.എസ്.സുജാത എക്സ്.എം.പി. ഉദ്ഘാടനം ചെയ്തു. ബിസിനസ്സ് ഇന്ത്യാ ഗ്രൗണ്ടിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ ശോഭാ വർഗീസ് അധ്യക്ഷയായി. അഡ്വ.ഷാനിമോൾ ഉസ്മാൻ എക്സ്.എം.എൽ. എ, സുനിമോൾ ടി.സി, സുജാ ജോൺ,സിനി ബിജു സൂസമ്മ ഏബ്രഹാം വി.വിജി, മൽസമ്മ ഏബ്രഹാം ഡോ. ഷേർളി ഫിലിപ്പ്, ഡോ. ഗീത, ശ്രീദേവി ബാലകൃഷ്ണൻ ‘ എന്നിവർ സംസാരിച്ചു.
തിരുവനന്തപുരം : കഞ്ചാവ് വില്പന പോലീസിലറിയിച്ച സഹോദരൻമാരായ യുവാക്കളെ ലഹരിമാഫിയ സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു.കാട്ടായിക്കോണം പട്ടാരി സ്വദേശികളായ രതീഷ്, രജനീഷ് എന്നിവരെയാണ് ആക്രമിച്ചത്.എട്ടോളം പേരടങ്ങുന്ന അക്രമികളിൽ പ്രായപൂര്‍ത്തിയാകാത്തവരും ഉണ്ടെന്ന് പൊലീസ് അറിയിച്ചു.
രതീഷും രജനീഷും നടത്തുന്ന...