Friday, April 25, 2025
No menu items!

subscribe-youtube-channel

HomeNewsകാർഷിക സെമിനാറും...

കാർഷിക സെമിനാറും കർഷക അവാർഡു ദാനവും

തിരുവല്ല: മണ്ണിൽ കഠിനാധാനം ചെയ്തും വിള നശിപ്പിക്കുന്ന വന്യമ്യഗങ്ങളോട് പോരാടിയും കർഷകർ ഉത്പ്പാദിപ്പിക്കുന്ന കാർഷിക ഉല്പന്നങ്ങൾക്കു അടിസ്ഥാന വില നിശ്ചയിച്ചു നൽകി കർഷകരുടെ അടിസ്ഥാന പ്രശ്നങ്ങൾ  പരിഹരിക്കണമെന്നും  അവർക്കു മാന്യമായി ജീവിക്കുന്നതിന് സാഹചര്യം സർക്കാർ ഉണ്ടാക്കണമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തിരുവല്ല ബിലീവേഴ്സ് യൂത്ത് സെൻററിൽ ഹോർട്ടികൾച്ചർ ഡവലപ്പ്മെന്റ് സൊസൈറ്റി കാർഷിക സെമിനാറും ജേക്കബ് കാട്ടാശ്ശേരി കർഷക അവാർഡ് ദാനവും ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സൊസൈറ്റി പ്രസിഡൻറ് ഇ എ ഏലിയാസ് അധ്യക്ഷത വഹിച്ചു. തിരുവല്ല മുൻസിപ്പൽ ചെയർ പേഴ്സൺ അനു ജോർജ്ജ്, ജനറൽ സെക്രട്ടറി ജേക്കബ് തോമസ് തെക്കെപുരയ്ക്കൽ, ട്രഷറാർ പി എ  ബോബൻ, പുഷ്പമേള ജനറൽ കൺവീനർമാരായ സാം ഈപ്പൻ, ടി.കെ. സജീവ്, കൺവീനർ റോജി കാട്ടാശ്ശേരി, അഡ്വ.ബിനു വി.ഈപ്പൻ, മുൻസിപ്പൽ കൗൺസിലർമാരായ മാത്യുസ് ചാലക്കുഴി, ശോഭ വിനു, പി ഡി  ജോർജ്ജ്, റ്റി ജയിംസ്  എന്നിവർ പ്രസംഗിച്ചു.

കാർഷിക സെമിനാറിനു മുൻ കൃഷി ഡെപ്യുട്ടി ഡയറക്ടർ വി ജെ റെജി നേത്യത്വം നൽകി. മികച്ച കർഷകനായി തെരഞ്ഞെടുത്ത ചിറ്റാർ സ്വദേശി പി എ  സാമുവേലിന് 25001 രൂപയും പുരസ്കാരവും സമ്മാനിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചേർത്തലയിൽ ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

ആലപ്പുഴ : ചേർത്തലയിൽ ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. മണ്ണഞ്ചേരി വളവനാട് ചേറുവെളി സജിമോൻ ലിജിമോൾ ദമ്പതികളുടെ മകൻ അജയ് (19) ആണ് മരിച്ചത്. എസ്എൻ പുരം എസ്‌എൻ ട്രസ്റ്റ്...

തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പ് : വോട്ടർപട്ടികയിൽ വെള്ളിയാഴ്ച വരെ പേര് ചേർക്കാം

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ജൂൺ 21 വരെ അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 2024 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് തികഞ്ഞവർക്ക് പേര്...
- Advertisment -

Most Popular

- Advertisement -