Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsആരോഗ്യം ആനന്ദം...

ആരോഗ്യം ആനന്ദം – പത്തനംതിട്ട ഫെസ്റ്റിന് തുടക്കമായി

പത്തനംതിട്ട: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പത്തനംതിട്ട കണ്ണംപുത്തൂർ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന നാല് ദിവസം നീണ്ടുനിൽക്കുന്ന സൗജന്യ ആരോഗ്യ-കലാ മേള ‘ആരോഗ്യം ആനന്ദം’  ഫെസ്റ്റിന് തുടക്കമായി. വൈകിട്ട് നടന്ന ചടങ്ങിൽ സിനിമാതാരവും നർത്തകിയുമായ ആശാ ശരത് പത്തനംതിട്ട ഫെസ്റ്റ്  ഉദ്ഘാടനം ചെയ്തു.

പൊതുജനങ്ങളിൽ ആരോഗ്യ അവബോധം വളർത്തുന്നതിനൊപ്പം വിനോദവും വിജ്ഞാനവും പകരുക എന്ന ലക്ഷ്യത്തോടെയാണ് മാർച്ച് 5 വരെ നീളുന്ന ഈ വിപുലമായ മേള സംഘടിപ്പിച്ചിരിക്കുന്നത്.

മേളയുടെ ആദ്യ ദിനത്തിൽ രാവിലെ 9 മണി മുതൽ കേരള ഫെഡറേഷൻ ഓഫ് ഗൈനക്കോളജിസ്റ്റിന്റെ നേതൃത്വത്തിൽ സ്തനാർബുദ പരിശോധനയും സെർവിക്കൽ ക്യാൻസർ സ്ക്രീനിംഗും ഉൾപ്പെടെയുള്ള വിപുലമായ മെഡിക്കൽ ക്യാമ്പ് നടന്നു. ലൈഫ് ലൈൻ ഹോസ്പിറ്റലിലെ ഡോ. ബി. പ്രസന്നകുമാരിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഇതോടൊപ്പം മെഡിക്കൽ കോളേജിലെയും ആരോഗ്യ വകുപ്പിലെയും വിദഗ്ദ്ധ ഡോക്ടർമാർ നയിക്കുന്ന ജീവിതശൈലി രോഗ സങ്കീർണത നിർണയ ക്ലിനിക്കും നടക്കും.

മൂന്ന് വർഷത്തിൽ കൂടുതൽ diabetes രോഗം ഉള്ളവർക്ക് കണ്ണിനെ ബാധിക്കുന്ന diabetic retinopathy എന്ന അസുഖം കണ്ടെത്താനുള്ള സ്ക്രീനിംഗ്,10 വർഷത്തിൽ കൂടുതൽ diabetes ഉള്ളവർക്ക് നാഡികളെ ബാധിക്കുന്ന diabetic ന്യൂറോപ്പതി കണ്ടെത്താനുള്ള പരിശോധന തുടങ്ങിയവും ഇതോടൊപ്പം നടക്കുന്നുണ്ട്.

വൈകുന്നേരം സിനിമാ താരം ഇർഷാദ് പങ്കെടുത്ത ‘കവിതയും വർത്തമാനവും’ എന്ന പരിപാടിയും തുടർന്ന് ആശാ ശരത് അവതരിപ്പിച്ച ‘അപരാജിത’ നൃത്തസന്ധ്യയും കാണികൾക്ക് മികച്ച അനുഭവമായി. മ്യൂസിക് റിയാലിറ്റി ഷോ താരം അവനിയും സംഘവും അവതരിപ്പിച്ച ഫ്യൂഷൻ സംഗീതവും അരങ്ങേറി.

മേളയുടെ രണ്ടാം ദിനമായ ചൊവ്വാഴ്ച രാവിലെ മുതൽ സ്വസ്ഥി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പും ജീവിതശൈലീ രോഗനിർണ്ണയ ക്ലിനിക്കും പ്രവർത്തിക്കും. കൂടാതെ വിവിധ ആരോഗ്യ വിഷയങ്ങളിൽ സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്.

വൈകിട്ട് 3 മണിക്ക് ഇലന്തൂർ ഗവ. കോളേജ് കെട്ടിട ശിലാസ്ഥാപനം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു നിർവ്വഹിക്കും. തുടർന്ന് പത്തനംതിട്ട ആയുർവേദ ആശുപത്രിയുടെ നിർമ്മാണോദ്ഘാടനവും ക്യാൻസർ കെയർ പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി വീണാ ജോർജ് നിർവ്വഹിക്കും. രാത്രി 7 മണിക്ക് പിന്നണി ഗായിക അഞ്ജു ജോസഫ് നയിക്കുന്ന സംഗീത നിശയും ഉണ്ടാകും.

നാല് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ പങ്കെടുക്കുന്നവർക്ക് എല്ലാവിധ ആരോഗ്യ പരിശോധനകളും വിദഗ്ധ ഡോക്ടർമാരുടെ സേവനവും തികച്ചും സൗജന്യമായിരിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ : 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ചു ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭാസ...

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണം:മുഖ്യപ്രതിയെ എൻഐഎ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണത്തിലെ മുഖ്യപ്രതിയെ എൻഐഎ അറസ്റ്റ് ചെയ്തു. ഹൗൺസ്ലോ നിവാസിയായ ഇന്ദർപാൽ സിംഗ് ഗാബയാണ് അറസ്റ്റിലായത്. 2023 മാർച്ച് 19,22 തീയതികളിലായി നടന്ന സംഭവങ്ങൾ ഉദ്യോ​ഗസ്ഥർക്കു നേരെ...
- Advertisment -

Most Popular

- Advertisement -