എറണാകുളം : മുഖ്യമന്ത്രിയുടെ മണ്ഡലമായ പറവൂരിൽ ട്രാൻസ്‌ഫോർമറിൽ നിന്ന് ഫ്യൂസ് ഊരിയ പ്രതി ഒളിവിലാണെന്ന് പോലീസ് .ഇയാൾ കേരളം വിട്ടെന്നും പിടികൂടാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും പൊലീസ് പറയുന്നു . കൈതാരം നോർത്തിലെ ട്രാൻസ്ഫോമറിൽ നിന്ന് രാത്രി ഫ്യൂസ് ഊരുന്നത് സംബന്ധിച്ച പരാതി കെ.എസ്.ഇ.ബി. തന്നെ പോലീസിൽ നൽകിയിരുന്നു.
സി.സി. ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് ഫ്യൂസ് ഊരിയ ആളെ തിരിച്ചറിഞ്ഞിരുന്നു. കൈതാരം സ്വദേശിയാണ് ഇയാൾ .പ്രതിയുടെ വീട്ടിൽ ഒരുതവണ പൊലീസ് ചെന്നെങ്കിലും പിടികൂടാനായില്ല.പെരുമ്പടന്ന എട്ടിയോടം, ഏഴിക്കര ചാക്കാത്തറ ,ആവൂട്ടി ഭാഗങ്ങളിലും രാത്രി ഫ്യൂസ് ഊരി മണിക്കൂറുകളോളം വൈദ്യുതി മുടക്കുന്ന സംഭവം ഉണ്ടായി.





