Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorവാഹന ആര്‍.സിയില്‍...

വാഹന ആര്‍.സിയില്‍ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യല്‍: ഫെബ്രുവരി ഒന്ന് മുതല്‍ 13 വരെ ആര്‍ടി ഓഫീസില്‍ പ്രത്യേക കൗണ്ടര്‍

ചെങ്ങന്നൂര്‍ : വാഹനങ്ങളുടെ ആര്‍.സി യില്‍ വാഹന ഉടമയുടെ ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് ചെങ്ങന്നൂര്‍ ആര്‍.ടി ഓഫീസില്‍ ഫെബ്രുവരി ഒന്ന് മുതല്‍ 13 വരെ പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിക്കുമെന്ന് ചെങ്ങന്നൂര്‍ ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍.

പരിവാഹന്‍ സൈറ്റില്‍ നിന്ന് വാഹനവുമായ ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ ലഭിക്കാനും ആര്‍.സി ഡിജിറ്റല്‍ രൂപത്തിലാക്കാനും ഇതാവശ്യമാണെന്നും താലൂക്കിലെ എല്ലാ വാഹന ഉടമകളും മൊബൈല്‍ നമ്പര്‍ പരിവാഹനുമായി ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും ജെ ആര്‍ ടി ഒ അറിയിച്ചു.

മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാത്തവര്‍ക്ക് ഇതിനായി ചെങ്ങന്നൂര്‍ ആര്‍.ടി ഓഫീസിലെ കൗണ്ടര്‍ സേവനം പ്രയോജനപ്പെടുത്താം.ആധാറിലും ആര്‍.സിയിലും വാഹന ഉടമയുടെ പേരു വിവരങ്ങള്‍ തമ്മില്‍ തുടര്‍ക്രമത്തില്‍ 50 ശതമാനം പൊരുത്തമുണ്ടെങ്കില്‍ പരിവാഹന്‍.ജിഒവി.ഇന്‍ വെബ്‌സൈറ്റില്‍ ‘ലോഗിന്‍’ ഓപ്പണ്‍ ചെയ്ത് വാഹന്‍ ലോഗിനില്‍ താഴെ കാണുന്ന സിറ്റിസണ്‍ സര്‍വീസസ് വിന്‍ഡോയില്‍ മൊബൈല്‍ നമ്പര്‍ അപ് ഡേറ്റ് (ആധാര്‍ അടിസ്ഥാനത്തില്‍) എന്ന ഓപ്ഷന്‍ വഴി ഓട്ടോ അപ്രൂവല്‍ പ്രക്രിയയിലൂടെ വാഹന ഉടമയ്ക്ക് മൊബൈല്‍ നമ്പര്‍ സ്വന്തമായി അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.

ആധാറും മൊബൈലും ലിങ്ക് ചെയ്തിട്ടും മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ ഒട്ടോ അപ്‌ഡേറ്റ് ചെയ്യുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ പൊരുത്ത ശതമാനം (50 ല്‍ താഴെയായിരിക്കണം) കാണിയ്ക്കുന്ന സ്‌ക്രീനിന്റെ പ്രിന്റ് എടുത്ത് പരിവാഹന്‍ പോര്‍ട്ടലിലെ രണ്ടാമത്തെ ഓപ്ഷനായ അപ്‌ഡേറ്റ് മൊബൈല്‍ നമ്പര്‍ (വെരിഫിക്കേഷന്‍ ആന്റ് അപ്രൂവല്‍ വില്‍ ഡണ്‍ അറ്റ് ആര്‍ ടി ഒ) എന്ന സര്‍വീസ് മുഖേന ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്ത് ബന്ധപ്പെട്ട ഓഫീസിലേക്ക് അപേക്ഷ സമര്‍പ്പിക്കുകയും അവയുടെ പകര്‍പ്പ് വാഹന ഉടമ തന്നെ നേരിട്ട് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതുമാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്തു ചൂടുകൂടും : കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : കേരളത്തില്‍ ചൂട് ഇനിയും ഉയരുമെന്നതിനാല്‍ 10 ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു .തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, മലപ്പുറം, കാസർകോട് എന്നീ...

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് : ട്രംപിന് 312 വോട്ടുകൾ

വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന് ലഭിച്ച മൊത്തം ഇലക്ട്രൽ വോട്ടുകളുടെ എണ്ണം 312 ആയി. അരിസോണയിലെ വോട്ടെണ്ണൽ കൂടി പൂർത്തിയായതോടെയാണ് 312 വോട്ടുകൾ ട്രംപ് സ്വന്തമാക്കിയത് .അരിസോണയിൽ നിന്നും...
- Advertisment -

Most Popular

- Advertisement -