Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryജീവിതം വിശ്വാസത്തില്‍...

ജീവിതം വിശ്വാസത്തില്‍ അടിയുറച്ചതാകണം: മാര്‍ തോമസ് തറയില്‍

ചങ്ങനാശേരി :  ഓരോ നിമിഷവും വിശ്വാസത്തില്‍ അടിയുറച്ച് മറ്റുളളവര്‍ക്ക് മാതൃകാപരമായ ജീവിതം നയിക്കാന്‍ സാധിക്കണമെന്ന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ തോമസ് തറയില്‍ പറഞ്ഞു. തുരുത്തി മര്‍ത്ത് മറിയം ഫൊറോന പളളിയുടെ സെന്റ് തോമസ് കുരിശടിയുടെ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഫൊറോന വികാരി ഫാ. ജേക്കബ് ചീരംവേലില്‍ സഹകാര്‍മ്മികനായിരുന്നു. കെ.എഫ്. വര്‍ഗീസ് കല്ലുമാടിക്കല്‍ ദാനമായി നല്‍കിയ സ്ഥലത്ത് ഫാ.തോമസ് കല്ലുമാടിക്കല്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് കുരിശടി നിര്‍മ്മിച്ചത്. കുരിശടിയുടെ താക്കോല്‍ ദാനം ഫാ.ഫ്രാന്‍സീസ് കല്ലുമാടിക്കലില്‍ നിന്നും മെത്രാപ്പോലീത്ത സ്വീകരിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ.ടോണി പുതുവീട്ടില്‍ക്കളം, ഫാ.മാത്യു കാഞ്ഞിരംകാലായില്‍, കെ.എഫ്.വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അംബായാഗം- ഒരുക്കങ്ങൾ പുരോഗമിക്കുന്നു: കലവറ നിറയ്ക്കൽ ഒക്ടോബർ 4-ന് തുടങ്ങും

റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്ര സന്നിധിയിൽ അംബായാഗം 2026ന്റെ ഭാഗമായി നടന്നുവരുന്ന 21 ദിവസത്തെ നാരായണീയ പാരായണയജ്ഞത്തിന്റെ പതിനാലാം ദിവസത്തെ ചടങ്ങുകൾ ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ് ഉദ്ഘാടനം...

പേട്ടയിൽ ട്രെയിൻ തട്ടി രണ്ട് മധുര സ്വദേശികൾ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം പേട്ടയിൽ ട്രെയിൻ തട്ടി സ്ത്രീയും പുരുഷനും മരിച്ചു. മധുര സ്വദേശികളായ വിനോദ് കണ്ണൻ, ഹരിവിശാലാക്ഷി എന്നിവരാണ് മരിച്ചത്. രാത്രി 12.30ന് പോയ ട്രെയിൻ തട്ടിയാണ് ഇരുവരും മരിച്ചത് .നാല്...
- Advertisment -

Most Popular

- Advertisement -