Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramകോഴിമുട്ട വാങ്ങുന്നതുമായി...

കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഒരാൾ മരിച്ചു

മലപ്പുറം : കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഒരാൾ മരിച്ചു.മലപ്പുറം മുന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി ഫൈസൽ(52) ആണ് മരിച്ചത്.സംഭവത്തിൽ ലത്തീഫ് (33) നെ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു.

കുന്നത്ത്പറമ്പിലെ ഒരു സൂപ്പർമാർക്കറ്റിൽ നിന്ന് കോഴിമുട്ട വാങ്ങാൻ എത്തിയ ഫൈസലും ലത്തീഫും തമ്മിൽ വാക്കുതർക്കം ഉണ്ടായി .ലത്തീഫ് വാഹനത്തിൽ കയറി പോകുന്നതിനിടയ്ക്ക് ഫൈസൽ കോഴിമുട്ട കൊണ്ട് എറിഞ്ഞു.പ്രശ്നം കയ്യാങ്കളിയായി മാറിയതിനിടെ ഫൈസൽ റോഡിലേക്ക് തലയടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റു.ലത്തീഫിനെതിരെ വധശ്രമത്തിന് കേസെടുത്ത തിരൂരങ്ങാടി പൊലീസ് സംഘർഷത്തിന്റെ യഥാർത്ഥ കാരണം ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ ; സിം ഉടമയെ കണ്ടെത്തി

കോഴിക്കോട് : മന്ത്രി പദവി വാഗ്ദാനം ചെയ്തുകൊണ്ട് എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് വ്യാജഫോൺ കോൾ വന്ന സംഭവത്തിൽ സിം ഉടമയെ കണ്ടെത്തി. ഡൽഹി സ്വദേശിയുടെ പേരിലാണ് സിം കാർഡുള്ളത്.എന്നാൽ, കോൾ വന്ന...

17-ാമത് രാജ്യാന്തര ഹ്രസ്വ ചലചിത്ര മേളയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം : 17-ാമത് രാജ്യാന്തര ഹ്രസ്വ ചലചിത്ര മേളയ്ക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം കൈരളി തീയേറ്ററിൽ മന്ത്രി സജി ചെറിയാൻ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. ആറു ദിവസങ്ങളിലായി നടക്കുന്ന...
- Advertisment -

Most Popular

- Advertisement -