കൊച്ചി : ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ ക്രൂര ആക്രമണത്തിന് ഇരയായ പോക്‌സോ അതിജീവിതയായ പെൺകുട്ടി മരിച്ചു.കഴിഞ്ഞ 6 ദിവസമായി സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവൻ നിലനിർത്തിയിരുന്നത്. ഞായറാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു യുവതിയെ വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ ബന്ധു കണ്ടെത്തിയത്. കഴുത്തിൽ കയർ മുറുകി പരിക്കേറ്റ നിലയിലും കൈയിലെ മുറിവ് ഉറുമ്പരിച്ച നിലയിലുമായിരുന്നു.സംഭവത്തിൽ തലയോലപ്പറമ്പ് സ്വദേശി അനൂപിനെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു.