അടൂർ: ഏഴംകുളം സ്വദേശിയായ ഏഴാംക്ലാസ് വിദ്യാർഥിയെ ബലമായി കാറിൽ പിടിച്ചു കയറ്റി മദ്യം നൽകി മർദ്ദിച്ചതായി പരാതി. സംഭവത്തിൽ അടൂർ പൊലീസ് ഇന്ന് കേസെടുത്തു.
ഞായർ രാത്രി 9ന് റോഡിൽ നിൽക്കുമ്പോൾ ഗ്രേ കളർ മാരുതി വാഹനത്തിൽ സഞ്ചരിച്ചവർ കുട്ടിയെ കാറിൽ ബലമായി പിടിച്ചു കയറ്റുകയായിരുന്നുവെന്നാണ് പരാതി. കാറിൽ കയറ്റി വയറ്റിൽ അടിക്കുകയും മർദ്ദിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. സംഭവത്തെ സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.