കൊച്ചി : ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മിഹിർ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ഗ്ലോബല്‍ പബ്ലിക് സ്കൂൾ .ആത്മഹത്യയ്ക്ക് കാരണം സ്‌കൂളിലെ പ്രശ്‌നങ്ങളാണെന്ന് കണ്ടെത്താനായിട്ടില്ല. സ്കൂളിൽ റാഗിംഗ് നടന്നതായുള്ള യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച് വിദ്യാർത്ഥികളോ അദ്ധ്യാപകരോ മൊഴി നൽകിയിട്ടില്ലെന്നും അധികൃതർ പറയുന്നു.സ്‌കൂള്‍ അധികൃതര്‍ക്ക് നടപടിയെടുക്കണമെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള തെളിവുകളോ മൊഴികളോ ആവശ്യമാണെന്നും മിഹിറിന്റെ രക്ഷിതാക്കൾക്ക് അയച്ച കത്തിൽ സ്കൂൾ അധികൃതർ വിശദീകരിക്കുന്നു