ആറന്മുള : അമ്മാവൻ അനന്തിരവനെ ആസിഡ് ഒഴിച്ചു പൊള്ളിച്ചു. യുവാവ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ. സംഭവത്തിൽ അമ്മാവനെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു.
കടമ്മനിട്ട കല്ലേലിമുക്ക് പുതുപറമ്പിൽ വർഗീസിന് (35) നേരെയാണ് അമ്മാവനും അയൽവാസിയുമായ ബിജു വർഗീസ് (53) ആസിഡ് പ്രയോഗിച്ചത്. വർഗീസും ബിജുവും കൂലിപ്പണിക്കാരാണ്. ഒരുമിച്ചിരുന്നു മദ്യപിക്കുന്ന ശീലവും ഇരുവർക്കുമുണ്ട്.
ഇന്ന് പുലർച്ചെ 4 ന് കടമ്മനിട്ടയിൽ മദ്യപിക്കുന്നതിനിടെ ഇരുവരും വാക്കു തർക്കത്തിൽ ഏർപ്പെടുകയും ബിജു വീട്ടിൽ നിന്ന് ആസിഡ് കൊണ്ടു വന്നു വർഗീസിൻ്റെ മുഖത്തും ശരീരത്തും ഒഴിച്ചത്. വർഗീസിനെ ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പൊള്ളലേറ്റത് രൂക്ഷമായതിനാലാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.