Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNews77 ഗ്രാമീണ...

77 ഗ്രാമീണ റോഡുകള്‍ക്ക് അനുമതി

പത്തനംതിട്ട : കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി എം ജി എസ് വൈയുടെ നാലാം ഘട്ടത്തില്‍ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ 77 റോഡുകള്‍ക്ക് അനുമതിയായെന്ന് ആന്റോ ആന്റണി എം.പി അറിയിച്ചു. ദേശീയ നിലവാരത്തില്‍ ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. 6 മീറ്റര്‍ വീതിയും കുറഞ്ഞത് 500 മീറ്റര്‍ മുതല്‍ നീളവുമുള്ള ഗ്രാമീണറോഡുകളാണ് പ്രാഥമികപരിശോധനകള്‍ക്ക്‌ശേഷം പട്ടികയില്‍ ഇടം പിടിച്ചത്. 5 വര്‍ഷത്തേക്കാണ് പട്ടികയുടെ കാലാവധി. നാലാം ഘട്ടത്തിലെ റോഡുകളില്‍ നിന്നും 10 ശതമാനം റോഡുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ബാക്കിയുള്ളവ ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്നും എം.പി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സമ്മാന വിതരണം നടത്തി

തിരുവല്ല : കേരള ബാങ്കിൻ്റെ അഞ്ചാം വാർഷിക ആഘോഷത്തോട് അനുബന്ധിച്ച് നടത്തിയ കഥ / കവിത മത്സരത്തിൽ എസ് സാഹിറ, പ്രൊഫ ജി.എൻ.കുറുപ്പ്, ഉഷ അനാമിക ,സുമേഷ് എസ്. കൃഷ്ണൻ , ഇ.വി....

വയനാട് ദുരന്തം : കാണാതായവരെ മരിച്ചതായി കണക്കാക്കും

വയനാട് : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കുമെന്ന് സംസ്ഥാന സർക്കാർ. കാണാതായവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകും.ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടറോട് ദുരന്തനിവാരണ വകുപ്പ് ആവശ്യപ്പെട്ടു. മരിച്ചവർക്കുള്ള ധനസഹായത്തിന് രണ്ട്...
- Advertisment -

Most Popular

- Advertisement -