അടൂർ: ബൈപാസ് റോഡിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ച കഴിഞ്ഞാണ് മൃതദേഹം കാണുന്നത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്ന് സ്ഥലത്തെത്തിയ പോലീസ് അറിയിച്ചു. കോട്ടയം സ്വദേശിയാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.