Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഇന്ദുജയുടെ മരണം...

ഇന്ദുജയുടെ മരണം : ഭർത്താവിന്റെയും സു​ഹൃത്തിന്റെയും അറസ്റ്റ് ഉടൻ

തിരുവനന്തപുരം : പാലോട് ഭർതൃവീട്ടിൽ ആത്‍മഹത്യചെയ്ത ഇന്ദുജയുടെ മരണത്തിൽ ഭർത്താവ് അഭിജിത്തിന്റെയും സു​ഹൃത്ത് അജാസിന്റെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഇരുവരുടെയും ശാരീരിക ,മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് പറയുന്നുന്നത്.

സുഹൃത്ത് അജാസാണ് ഇന്ദുജയെ മർദിച്ചതെന്നാണ് അഭിജിത്തിന്റെ മൊഴി. മരണത്തിന് രണ്ടു ദിവസം മുന്‍പ് കാറിൽവച്ചായിരുന്നു അജാസ് മർദിച്ചത്. ഇന്ദുജയുടെ ഫോണിൽ അവസാനമായി വിളിച്ചത് അജാസാണെന്നും കോൾ കട്ടാക്കിയ ഉടൻ യുവതി ജീവനൊടുക്കുകയായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. നാല് മാസം മുമ്പാണ് ഇന്ദുജയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി അഭിജിത്ത് വിവാഹം കഴിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുള അഷ്‌ടമിരോഹിണി വള്ളസദ്യ ക്ഷേത്രത്തിലെത്തുന്ന എല്ലാവർക്കും നൽകും: സംഘാടകർ

ആറന്മുള: ആറന്മുള അഷ്‌ടമിരോഹിണി വള്ളസദ്യ ക്ഷേത്രത്തിലെത്തുന്ന എല്ലാവർക്കും നൽകുമെന്ന് സംഘാടകർ അറിയിച്ചു. അന്നദാനപ്രഭുവായ പാർഥസാരഥിയുടെ മുൻപിൽ ആയിരങ്ങൾ മനസ്സും ഉള്ളും നിറയ്ക്കുന്ന ദിനമായ അഷ്‌ടമിരോഹിണി വള്ളസദ്യ നാളെ ക്ഷേത്രത്തിൽ നടക്കും. ഉച്ചയ്ക്കു 12നു...

സംവിധായകൻ ഷാഫി അന്തരിച്ചു

കൊച്ചി : സംവിധായകൻ ഷാഫി (57) അന്തരിച്ചു. കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം.ഇന്നലെ രാത്രി 11.30ന് ആയിരുന്നു മരണം.തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാഫി ഏഴു ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു....
- Advertisment -

Most Popular

- Advertisement -