Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസി ബസും...

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം : 2 പേർക്ക് ഗുരുതര പരുക്ക്

പന്തളം : എംസി റോഡിൽ കുരമ്പാലയ്ക്ക് സമീപം കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. 2 പേർക്ക് ഗുരുതര പരുക്ക്. ഇന്ന് രാവിലെ 6.45 നാണ് അപകടം നടന്നത്. ഇടപ്പോൺ സ്വദേശികളായ വിഷ്ണു, പ്രദീപ് എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കാറിൽ ഉണ്ടായിരുന്നവരെ ഫയർ ഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പന്തളത്ത് നിന്ന് അടൂരിലേക്ക് പോയ ബസിലേക്ക് എതിർ ദിശയിൽ നിന്ന് വന്ന കാർ ഇടിച്ചു കയറുകയായിരുന്നു വെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി പൊലീസ് അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാനൂർ ബോംബ് സ്ഫോടനം: 4 പേർ കസ്റ്റഡിയിൽ

കണ്ണൂർ : കണ്ണൂർ പാനൂരിൽ ബോംബ് നിർമാണത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേർ കസ്റ്റഡ‍ിയിൽ.അരുൺ, അതുൽ, ഷിബിൻ ലാൽ,സായൂജ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്.സ്ഫോടനം നടക്കുമ്പോൾ ഇവർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരാണ്.കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കവേയാണ്...

ശബരിമല നട തുറന്നു

ശബരിമല : മണ്ഡലമകരവിളക്ക് മ​ഹോത്സവത്തിനായി ശബരിമല നട തുറന്നു.തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷാണ്‌ നടതുറന്നത്. തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാ​ഗമായി ഒരുമണിക്കൂർ നേരത്തെയാണ് നട തുറന്നത്. പുതുതായി...
- Advertisment -

Most Popular

- Advertisement -