പത്തനംതിട്ട : യാത്രക്കാർ ആരോ ഡബിൾ ബെല്ലടിച്ചതിതോടെ കണ്ടക്ടർ കയറാത്ത കെഎസ്ആർടിസി ബസ് അഞ്ച് കിലോമീറ്ററോളം ഓടി. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസ്സിലാണ് സംഭവം. ബസ് പുനലൂർ സ്റ്റാൻഡിൽ എത്തിയപ്പോഴാണ് യാത്രക്കാരിൽ ആരോ ബെല്ലടിച്ചത്. എന്നാൽ സ്റ്റാൻഡിൽ നിന്ന കണ്ടക്ടർ ബസിൽ കയറിയിരുന്നില്ല. ബസ് കരവാളൂർ എത്തിയപ്പോഴാണ് കണ്ടക്ടർ ബസ്സിൽ ഇല്ല എന്ന് ഡ്രൈവറും തിരിച്ചറിഞ്ഞത്. പിന്നീട് മറ്റൊരു ബസിൽ കയറി കണ്ടക്ടർ കരവാളൂരിൽ എത്തുകയായിരുന്നു.
