തിരുവല്ല : നിരണം അരിയോടിച്ചാൽ പാടശേഖരത്തിൽ വിളവെടുപ്പ് ഉൽസവം നിരണം പഞ്ചായത്ത് പ്രസിഡന്റ് അലക്സ് ജോൺ പുത്തൂപ്പള്ളിൽ ഉത്ഘാടനം നിർവഹിച്ചു. പാടശേഖരം കൺവീനർ രാജൻ കെ വർഗീസ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം അനീഷ് എം ബി, പഞ്ചായത്ത് അംഗങ്ങളായ ജോളി ജോർജ്, ജോളി ഈപ്പൻ, ഷൈനി ബിജു, റെജി കണിയാംകണ്ടത്തിൽ, മുൻ മെമ്പർ പി എൻ ബാലകൃഷ്ണൻ, പാടശേഖരം സെക്രട്ടറി അജോയ് കെ വർഗീസ്, തുടങ്ങിയവർ പങ്കെടുത്തു.