ചെങ്ങന്നൂർ: വെള്ളപ്പൊക്കമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികൾ, രക്ഷാപ്രവര്‍ത്തനം എന്നിവയെക്കുറിച്ച് അവബോധം നല്‍കാനും നിലവിലെ രക്ഷാദൗത്യ സംവിധാനങ്ങള്‍ കാര്യക്ഷമമാണോ എന്ന് തിരിച്ചറിയുന്നതിനും പമ്പ നദീതട പദ്ധതിയുടെ ഭാഗമായി മാർച്ച് 14 ന് ചെങ്ങന്നൂരിലെ പാണ്ടനാട് മോക്ക് ഡ്രിൽ നടത്തും.
റീ-ബിൽഡ് കേരള പ്രോഗ്രാം ഫോർ റിസൾട്‌സ് പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ്റെയും(കില) ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്.
വെള്ളപൊക്കം ഉണ്ടായാൽ കൃത്യമായ സന്ദേശം ജനങ്ങളിൽ എത്തിച്ച് ദുരന്തമുഖത്ത് നിന്ന് അവരെ സുരക്ഷിത സ്ഥാനത്തിലെത്തിക്കുക എന്നതാണ് മോക്ഡ്രില്ലിൻ്റെ ലക്ഷ്യം. ഇതിൻ്റെ തയ്യാറെടുപ്പിൻ്റെ ഭാഗമായുള്ള ടേബിൾ ടോപ്പ് എക്സർസൈസ് 13 ന് നടക്കും.
മോക്ഡ്രില്ലിൻ്റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോൾഫറൻസ് ഹാളിൽ യോഗം ചേർന്നു. ഡെപ്യൂട്ടി കളക്ടർ(ദുരന്ത നിവാരണം) സി പ്രേംജി അധ്യക്ഷനായി.