പത്തനംതിട്ട : പത്തനംതിട്ട കളക്ടറേറ്റിന് നേരെ ബോംബ് ഭീഷണി.ആർഡിഎക്സ് ബ്ലാസ്റ്റ് ഉണ്ടാകുമെന്നും ജീവനക്കാരെ ഉടൻ ഒഴിപ്പിക്കണമെന്നുമുള്ള സന്ദേശം ജില്ലാ കളക്ടറുടെ ഔദ്യോഗിക മെയിലിലേക്കാണ് വന്നത്.ആസിഫ് ഗഫൂർ എന്ന ഇമെയിൽ വിലാസത്തിൽ നിന്നാണ് ഭീഷണി സന്ദേശം വന്നത്.പാർലമെന്റ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത് അംഗീകരിക്കാനാവില്ലെന്നും സന്ദേശത്തിൽ പറയുന്നു
6.48-ന് ഇ മെയിലിൽ വന്ന സന്ദേശം10 മണിക്ക് ഓഫീസിലെത്തിയ ഉദ്യോഗസ്ഥരാണ് കണ്ടത്. ഉദ്യോഗസ്ഥർ സ്പെഷ്യൽ ബ്രാഞ്ചിൽ വിവരമറിയിച്ചു. തുടർന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി കളക്ടറേറ്റിൽ പരിശോധന നടത്തി.