Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsമാറിയ ജനാധിപത്യത്തിൽ...

മാറിയ ജനാധിപത്യത്തിൽ നാമോരോരുത്തരും പോലീസ് – ഡിവൈഎസ്പി അഷദ്

തിരുവല്ല : ലഹരി സാമൂഹ്യ അതിക്രമങ്ങളിൽ ഓരോ പൗരനും പോലീസ് ധർമ്മം നിർവ്വഹിക്കാമെന്ന് ഡിവൈഎസ്പി അഷദ് പറഞ്ഞു. ഹ്യൂമൻ റൈറ്റ്സ് ഒബ്സെർവേർസ് സൊസൈറ്റി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ മഞ്ഞാടി സുദർശനം ആയുർ വേദാശുപത്രിയിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാംപെയിനും പ്രതിജ്ഞ ചൊല്ലലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

കേരള പോലീസ് നമ്പർ വൺ ആണ്. സാധാരണക്കാരൻ്റെ പരാതി പരിഹരിക്കുവാനും കേസുകൾ സ്വമേധയാ എടുത്ത് പരിശോധിക്കുവാനും പോലീസ് ശ്രമിക്കുന്നുണ്ട് . പൊതുജനങ്ങൾ ധൈര്യപൂർവ്വം സാക്ഷികളാവാൻ തയ്യാറായാൽ ഇന്ന് കാണുന്ന പല അഴിമതികളും കുറക്കുവാൻ സാധിക്കും എന്ന് ഡി വൈ എസ് പി കൂട്ടി ചേർത്തു.

സൊസൈറ്റി ജില്ലാ പ്രസിഡൻ്റ് കുര്യൻ ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. സുദർശനം ചീഫ് ഫിസിഷ്യൻ ഡോ. ബി.ജി ഗോകുലൻ ആമുഖഭാഷണം നടത്തി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.രാജേന്ദ്രൻ ലഹരിക്കെതിരെ മുഖ്യ പ്രഭാഷണം നടത്തി മുൻ രാജ്യാന്തര ഗോൾ കീപ്പറും മുൻ എസ്പിയുമായ കെ ടി ചാക്കോ സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. ലയൺസ് ക്ലബ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ, അനാംസ് ഡയറക്ടർ ജോർജി എബ്രഹാം, ഡോ ചിത്രാ രാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ലഹരി വിമുക്തി നേടിയ അനാംസ് അംഗങ്ങൾ അവതരിപ്പിച്ച ലഹരി വിപത്തിനെതിരെയുള്ള തെരുവുനാടകം മജിഷ്യൻ ജോൺ നടത്തിയ ലഹരിവിരുദ്ധ സന്ദേശമുൾക്കൊള്ളുന്ന മാജിക് ഷോ എന്നിവയും ചടങ്ങിൽ ശ്രദ്ധേയമായി.

ജില്ലയിലെ സ്കൂളുകളിലും ഗ്രാമീണ മേഖലകളിലും ഇത്തരത്തിലുള്ള ലഹരിവിരുദ്ധ ബോധവൽക്കരണം നടത്തുവാൻ ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേർസ് സൊസൈറ്റി തയ്യാറാണെന്ന് ജില്ലാ പ്രസിഡൻ്റ് കുര്യൻ ചെറിയാൻ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഈ വർഷം 10000 കർഷകരെ ഫലവൃക്ഷ കൃഷി കൂട്ടായ്മയുടെ ഭാഗമാക്കും-മന്ത്രി പി.പ്രസാദ്

ആലപ്പുഴ : ഫലവൃക്ഷ വിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കാൻ  ഈ വർഷം തന്നെ 200 ക്ലസ്റ്ററുകൾ കൃഷി വകുപ്പിൻറെ നേതൃത്വത്തിൽ സംസ്ഥാനത്ത് രൂപവത്കരിക്കുമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്...

റീന വധക്കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിനതടവ്

പത്തനംതിട്ട : റാന്നിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. പഴവങ്ങാടി ചക്കിട്ടാംപൊയ്ക തേറിട്ടമട മണ്ണൂരേത്ത് വീട്ടിൽ റീനയുടെ കൊലപാതകക്കേസിലാണ് ഭർത്താവ് മനോജിനെ കോടതി ശിക്ഷിച്ചത്. പത്തനംതിട്ട...
- Advertisment -

Most Popular

- Advertisement -