നാഗ്‌പൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചു.ഹിന്ദു പുതുവത്സരത്തിന്റെ തുടക്കമായ ഗുഡി പദ്‌വയെ അടയാളപ്പെടുത്തുന്ന സംഘത്തിന്റെ പ്രതിപദ പരിപാടിയോടനുബന്ധിച്ചാണ് പ്രധാനമന്ത്രി മോദിയുടെ സന്ദർശനം.പ്രധാനമന്ത്രിയായ ശേഷം മോദി ആദ്യമായാണ് ആർഎസ്എസ് ആസ്ഥാനത്തെത്തുന്നത്.ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗെവാറിന്റെയും ദ്വിതീയ സർ സംഘചാലക് മാധവ സദാശിവ ഗോൾവാൾക്കറുടേയും സ്മാരകങ്ങളിൽ അദ്ദേഹം പുഷ്‌പാർച്ചന നടത്തി.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിസ്വാർത്ഥമായി പ്രവർത്തിക്കുന്നവരാണ് ആർഎസ്എസ് സന്നദ്ധപ്രവർത്തകരെന്ന് മാധവ് നേത്രാലയ പ്രീമിയം സെൻ്ററിൻ്റെ തറക്കല്ലിട്ട ശേഷം പ്രധാനമന്ത്രി മോദി പറഞ്ഞു. ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് ,അഖില ഭാരതീയ കാര്യകാരി അംഗം ഭയ്യാജി ജോഷി, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി തുടങ്ങിയവർ പ്രധാനമന്ത്രിയോടൊപ്പം സന്നിഹിതരായിരുന്നു.