എറണാകുളം : ട്രെയിനിടിച്ച് മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ച സംഭവത്തിൽ എസ് ഐയ്ക്ക് സസ്പെൻഷൻ .ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐ സലീമിനെയാണ് സസ്പെൻഡ് ചെയ്തത്.രാജസ്ഥാൻ സ്വദേശിയായ യുവാവാണ് ട്രെയിൻ തട്ടി മരിച്ചത്.മരിച്ചയാളുടെ പഴ്സിൽ ഉണ്ടായിരുന്ന 8,000 രൂപയിൽ നിന്ന് 3,000 രൂപയാണ് എസ്ഐ എടുത്തത്.പണം കാണാതായതിനെ തുടർന്ന് പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പോലീസുകാരൻ തന്നെയാണ് മോഷ്ടാവെന്ന് വ്യക്തമായത്.