Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsപൊട്ടിയ ഗ്ലാസുമായി...

പൊട്ടിയ ഗ്ലാസുമായി സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിന് പിഴയിട്ട് എംവിഡി

തിരുവല്ല: മുൻഭാഗത്ത് പൊട്ടിയ ഗ്ലാസുമായി സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിന് പിഴയിട്ട് എംവിഡി.  മല്ലപ്പള്ളി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് നടപടിയെടുത്തത്.

തിരുവല്ല ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് പൊട്ടിയ നിലയിലായിരുന്നു. പൊട്ടിയ ഗ്ലാസുമായി സര്‍വീസ് നടത്തിയതിനാണ് 250 രൂപ പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കിയത്.

കെഎസ്ആര്‍ടിസി ഇതുവരെ പിഴ അടച്ചിട്ടില്ല. കെഎസ്ആര്‍ടിസി എംഡിയുടെ പേരിലാണ് നോട്ടീസ്. നടപടി വന്നതിന്റെ അടുത്ത ദിവസം തന്നെ മുന്‍വശത്തെ ഗ്ലാസ് മാറ്റിയെന്നാണ് തിരുവല്ല കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാനനപാതയിൽ കുടുങ്ങിയ അയ്യപ്പഭക്തർക്ക് രക്ഷയൊരുക്കി ശബരിമല സ്ട്രച്ചർ സർവ്വീസ്

ശബരിമല : ശബരിമല സ്ട്രച്ചർ സർവ്വീസിൻ്റെ ഭാഗമായി സന്നിധാനത്തേക്ക് പുല്ലുമേട് നിന്നുള്ള കാനനപാതയിൽ ഉരക്കുഴിയിൽ നിന്ന് 3 കിലോമീറ്റർ അകലെ കുടുങ്ങിക്കിടന്ന തമിഴ്നാട് സ്വദേശികളായ നാല് അയ്യപ്പഭക്തരെ സുരക്ഷിതമായി സന്നിധാനം ആശുപത്രിയിൽ എത്തിച്ചു. വനം...

പെരിങ്ങര കൃഷിഭവൻ ഓണം സമൃദ്ധി 2024 കർഷക ചന്ത ആരംഭിച്ചു

തിരുവല്ല : പെരിങ്ങര കൃഷിഭവൻ ഓണം സമൃദ്ധി 2024 കർഷക ചന്ത ചാത്തങ്കേരിയിൽ തുടങ്ങി.കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പെരിങ്ങര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ അഭിമുഖ്യത്തിൽ കർഷകർക്ക് ന്യായവിലയിൽ ഉത്പന്നങ്ങൾ വിറ്റഴിക്കുവാനും സുരക്ഷിതമായ...
- Advertisment -

Most Popular

- Advertisement -