പത്തനംതിട്ട : കുമ്പഴയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 12.15 ന് കളിക്കൽ പടിയിൽ ആയിരുന്നു അപകടം നടന്നത്. കാർ യാത്രക്കാർക്ക് ഗുരുതരമായി പരുക്കേറ്റു. മലയാലപ്പുഴ പുതുപറമ്പിൽ രഞ്ജിത് (34), പുതുപറമ്പിൽ ദീപു (34) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലയാലപ്പുഴയിൽ നിന്ന് പത്തനം തിട്ടയിലേക്ക് വരികയായിരുന്ന സുൽത്താൻ ബസും ഇന്നോവ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാറിൻ്റെ മുൻഭാഗം തകർന്നു. ബസ് യാത്രക്കാരായ 6 പേർക്ക് പരുക്കേറ്റു.