Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്‌ആർടിസി സൂപ്പർ...

കെഎസ്‌ആർടിസി സൂപ്പർ ഫാസ്‌റ്റ് ബസിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു

പന്തളം : എംസി റോഡിൽ കുരമ്പാലയിൽ കെഎസ്‌ആർടിസി സൂപ്പർ ഫാസ്‌റ്റ് ബസിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു.

വെൺമണി പ്ലാവിളകിഴക്കേതിൽ പരേതനായ വിജയൻ്റെ മകൻ അർജുൻ വിജയൻ(21) ആണ്  മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ, കുരമ്പാല ശ്രീചിത്രോദയം വായനശാലയ്ക്ക് സമീപമായിരുന്നു അപകടം. തിരുവനന്തപുരത്ത് അഞ്ചിയൂർക്കോണത്ത് ഇപ്പോൾ താമസിക്കുന്ന മലയിൻകീഴിലെ വീട്ടിൽ നിന്നു അർജുൻ വെൺമണിയിലേക്ക് വരുമ്പോൾ, ഇരിങ്ങാലക്കുടയിൽ നിന്നു കൊട്ടാരക്കരയിലേക്ക് വന്ന കെഎസ്ആർടിസി ബസിടിക്കുകയായിരുന്നു

ഈ സമയം അതുവഴി വന്ന കൊടിക്കുന്നിൽ സുരേഷ് എംപിയും നാട്ടുകാരും ചേർന്ന് ഗുരുതരമായി പരുക്കേറ്റ അർജുനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

2021 ഏപ്രിലിൽ, കൊട്ടാരക്കര പുത്തൂരിൽ വച്ചു ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അർജുൻ്റെ അച്‌ഛൻ വിജയൻ മരിച്ചത്. അമ്മ ശ്രീലേഖയും അർജുനും തിരുവനന്തപുരത്ത് ഹിന്ദുസ്‌ഥാൻ ലാറ്റക്‌സിലാണ് ജോലി ചെയ്‌തിരുന്നത്. അവധി ദിവസമായതിനാൽ അർജുൻ വെൺമണിയിലെ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. സഹോദരൻ അശ്വിൻ 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴ ജില്ലയിൽ  സംവരണ വാർഡുകളുടെ  നറുക്കെടുപ്പ് 13 ന്  ആരംഭിക്കും

ആലപ്പുഴ: തിരഞ്ഞെടുപ്പിനു മുന്നോടിയായി തദ്ദേശഭരണ സ്ഥാപനങ്ങളിലെ നിയോജകമണ്ഡലങ്ങളുടെയും വാര്‍ഡുകളുടെയും സംവരണക്രമം തീരുമാനിക്കുന്നതിനുള്ള നറുക്കെടുപ്പ് ആലപ്പുഴ ജില്ലയില്‍ 13 ന് തുടങ്ങും. സംവരണ നിയോജകമണ്ഡലങ്ങളുടെ നറുക്കെടുപ്പ് നടത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ബ്ലോക്ക് പഞ്ചായത്തുകളില്‍...

കോഴിക്കോട് ആശുപത്രിയിൽ തീപിടിത്തം

കോഴിക്കോട് : കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം. രാവിലെ ഒൻപതരയോടെയാണ് സംഭവം .ആശുപത്രിയിലെ പുതിയ കെട്ടിടമായ സി ബ്ലോക്കിന്‍റെ എ സി പ്ലാന്‍റിലാണ് തീപിടിത്തമുണ്ടായത്. വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്ന ഭാഗമല്ല.അഗ്നിശമന സേന സ്ഥലത്തെത്തി...
- Advertisment -

Most Popular

- Advertisement -