Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsകാവുകളുടെ സംരക്ഷണത്തിന്...

കാവുകളുടെ സംരക്ഷണത്തിന് ധനസഹായം

തിരുവനന്തപുരം : കാവുകളുടെ സംരക്ഷണ പരിപാലന പ്രവർത്തനങ്ങൾക്ക് 2024-25 വർഷത്തിൽ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് കേരള വനം – വന്യജീവി വകുപ്പ് കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ അപേക്ഷ ക്ഷണിച്ചു. വ്യക്തികൾ, ദേവസ്വം, ട്രസ്റ്റുകൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകൾക്ക് ആനുകൂല്യം ലഭിക്കും. ഇത് സംബന്ധിച്ച അപേക്ഷാ ഫോം വനം വകുപ്പിന്റെ www.forest.gov.in ൽ നിന്നും, തൃശൂർ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽ നിന്നും ലഭ്യമാണ്.

താത്പര്യമുള്ള കാവ് ഉടമസ്ഥർ കാവിന്റെ വിസ്തൃതി, ഉടമസ്ഥത സംബന്ധിക്കുന്ന രേഖകൾ എന്നിവ സഹിതം പൂരിപ്പിച്ച അപേക്ഷ ആഗസ്റ്റ് 31ന് മുമ്പായി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, തൃശ്ശൂർ – 20 എന്ന വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0487-2320609, 8547603777, 8547603775.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളത്തെ ക്ലീനാക്കാൻ യുവശക്തി മുന്നിട്ടിറങ്ങണം: പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: പകർച്ചവ്യാധികളുടെ പിടിയിലമരുന്ന നാടിനെ ശുചീകരിക്കാൻ യുവാക്കൾ രംഗത്തിറങ്ങണമെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കണ്ടനാട് വെസ്റ്റ് ഭദ്രാസനം സംസ്ഥാന സർക്കാരിന്റെ ആഹ്വാനം...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിന തടവും പിഴയും

കൊടുമൺ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. പന്തളം തെക്കേക്കര  വളത്തുകാട് വടക്കേക്കര വീട്ടിൽ രവീന്ദ്രനെ ( 67) ആണ് അടൂർ...
- Advertisment -

Most Popular

- Advertisement -