Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂർ പഞ്ചായത്തിൽ...

കുറ്റൂർ പഞ്ചായത്തിൽ പ്രസിഡന്റിന്റെ കാരണം കാണിക്കൽ നോട്ടീസ് : ജീവനക്കാർ വായമൂടിക്കെട്ടി പ്രതിഷേധിച്ചു

തിരുവല്ല : കുറ്റൂർ പഞ്ചായത്തിൽ ജീവനക്കാരുടെ വായമൂടിക്കെട്ടി പ്രതിഷേധം. ഇന്നലെ രാവിലെ അര മണിക്കൂറോളം പഞ്ചായത്ത് ഓഫീസിന് മുന്നിൽ കറുത്ത മാസ്ക് ധരിച്ച് പ്ലക്കാഡുമായി ജീവനക്കാർ പ്രതിഷേധിച്ചു . ജീവനക്കാരെ മാനസിക സമ്മർത്തിലാക്കി ജോലി സമയം കഴിഞ്ഞും പ്രവർത്തിക്കുന്നത് സംബന്ധിച്ച് വ്യാജ ആരോപണം ഉന്നയിച്ച് ജീവനക്കാർക്ക് മെമ്മോ നൽകിയ പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിയിൽ ആയിരുന്നു പ്രതിഷേധം.

കഴിഞ്ഞ 16ന് വൈകിട്ട് 4.30 ന് നിശ്ചയിച്ചിരുന്ന സ്റ്റാഫ് മീറ്റിങ്ങിനെ സംബന്ധിച്ചുളള പ്രസിഡന്റും ജീവനക്കാരും തമ്മിലുള്ള തർക്കമാണ് തുടക്കം. അഞ്ച് മണി കഴിഞ്ഞും മീറ്റിങ് ആരംഭിക്കാത്തതിനെത്തുടർന്ന് ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്ന ജീവനക്കാർ ഓഫീസിൽ നിന്ന്‌ പോയി. ഇതോടെ ഈ ജീവനക്കാർക്ക് മെമ്മോ നല്കണമെന്ന് സെക്രട്ടറിയോട് പ്രസിഡന്റ് ആവശ്യപ്പെട്ടു .

സെക്രട്ടറി വിസമ്മതം അറിയച്ചതോടെ പ്രസിഡന്റ് തന്നെ നേരിട്ട് ജീവനക്കാർക്കെതിരെയുളള കാരണം കാണിക്കൽ നോട്ടീസ് തയ്യാറാക്കുകയും നടപടിക്രമങ്ങൾ പൂർത്തിയാകുന്നതു വരെ ജീവനക്കാരെ ഓഫീസിൽ നിന്ന് പോകാൻ അനുവദിക്കാതെ തടയുകയും ചെയ്‌തെന്നാണ് പരാതി.സംഭവത്തിൽ എൻജിഒ സംഘും പ്രതിഷേധം അറിയിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓടുന്ന ട്രെയിനിൽ ചാടികയറാൻ ശ്രമിക്കവേ കാൽവഴുതി വീണ് മലയാളി സ്റ്റേഷൻ മാസ്റ്റർ മരിച്ചു

തിരുവനന്തപുരം: മധുരയിൽ ഓടുന്ന ട്രെയിനിൽ ചാടികയറാൻ ശ്രമിക്കവേ കാൽവഴുതി വീണ് മലയാളി സ്റ്റേഷൻ മാസ്റ്റർ മരിച്ചു . കല്ലിഗുഡി സ്റ്റേഷൻ മാസ്റ്റർ അനുശേഖർ (31) ആണ് മരിച്ചത്. തിരുവനന്തപുരം കീഴാരൂർ സ്വദേശി ചന്ദ്രശേഖരൻ...

ചിങ്ങമാസ പൂജ : ശബരിമല ക്ഷേത്രനട തുറന്നു

പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്കും ഓണാഘോഷങ്ങൾക്കുമായി ശബരിമല ക്ഷേത്ര നട തുറന്നു. വൈകീട്ട് 5 മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നട തുറന്ന് ദീപം തെളിയിച്ചു. തുടർന്ന്...
- Advertisment -

Most Popular

- Advertisement -