Tuesday, December 2, 2025
No menu items!

subscribe-youtube-channel

HomeNewsപോക്സോ കേസിൽ...

പോക്സോ കേസിൽ യുവാവിന് കഠിനതടവും പിഴയും

പത്തനംതിട്ട:  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ  3 വർഷം കഠിനതടവിനും  50,000  രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി.  തൃശ്ശൂർ ചാവക്കാട് പുന്നയൂർക്കുളം അണ്ടത്തോട് ചെറായി തേൻ പറമ്പിൽ വീട്ടിൽ ടി എൻ പ്രവീൺ (21)നെയാണ് സ്പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസത്തെ അധികകഠിന തടവ് കൂടി അനുഭവിക്കണം. വീട്ടുകാർ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് വിലക്കിയതിനും ഫോൺ കൊടുക്കാത്തതിലുമുള്ള മനോവിഷമം  കാരണം, 2023  ഫെബ്രുവരി 26 ന് 2.15 ന് വീട്ടിലെ കിടപ്പുമുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ  കുട്ടിയെ കണ്ടെത്തിയിരുന്നു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തവെ, ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് കുട്ടിയുടെ ഫോണിലേക്ക് പലതവണ ബന്ധപ്പെട്ട് സൗഹൃദത്തിലായതായും, 2022 ഡിസംബർ മൂന്നിന് കുട്ടിയുടെ വീട്ടിൽ വന്നു താമസമാക്കിയതായും വ്യക്തമായി.

ഡിസംബർ 5 ന് വീട്ടിൽ ആരുമില്ലാത്ത സമയം ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നും അന്വേഷണത്തിൽ വെളിവായി. പോസ്റ്റ്മോർട്ടം പരിശോധനയിൽ ലൈംഗിക പീഡനം നടന്നതായി ഡോക്ടർ അഭിപ്രായപെട്ടിരുന്നു. എസ് അനീഷ് എബ്രഹാം ആയിരുന്നു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

അന്നത്തെ പോലീസ് ഇൻസ്പെക്ടർ ബി കെ സുനിൽ കൃഷ്ണൻ, അന്വേഷണം പൂർത്തിയാക്കി ബലാൽസംഗത്തിനും പോക്സോ നിയമപ്രകാരവും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കുട്ടിയുടെ ഫോൺ കോൺടാക്ട് വിശദമായി പരിശോധിച്ച പോലീസ് നിരവധി തവണ വിളിച്ച നമ്പർ കണ്ടെത്തുകയും, യുവാവിലേക്ക് അന്വേഷണം എത്തി പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പോക്സോ നിയമത്തിലെ 12, 11(iv )വകുപ്പുകൾ അനുസരിച്ച് യുവാവ് കുറ്റക്കാരനെന്ന് വ്യക്തമായി. പ്രോസിക്യൂഷന് വേണ്ടി  പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ  റോഷൻ തോമസ് ഹാജരായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മോന്‍താ ഇന്ന് തീരം തൊടും : സംസ്ഥാനത്ത് 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലിലെ മോന്‍താ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ  മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം,...

ശബരിമല യുവതി പ്രവേശന വിരുദ്ധ സമരം : പോലീസ് എടുത്ത കേസ് കോടതി റദ്ദ് ചെയ്തു

കോട്ടയം : ശബരിമല യുവതി പ്രവേശനത്തെ എതിർത്ത് നാമജപ ഘോഷയാത്ര സംഘടിപ്പിച്ചതിനെതിരെ പോലീസ് എടുത്ത കേസ് കോടതി റദ്ദ് ചെയ്തു. നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത വനിതകള്‍ ഉള്‍പ്പെടെ 25 പേരെയാണ് കാഞ്ഞിരപ്പള്ളി ഫസ്റ്റ്...
- Advertisment -

Most Popular

- Advertisement -