മലപ്പുറം : വളാഞ്ചേരിയിൽ ആൾത്താമസം ഇല്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിൽ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി .ഏതാണ്ട് 35 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം വീടിന് പിൻവശത്തുള്ള ടാങ്കിലാണ് കണ്ടെത്തിയത്. വീട്ടുകാർ വിദേശത്താണ് താമസം. മാസങ്ങളായി അടഞ്ഞുകിടക്കുന്ന വീട്ടിൽ സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടിലെത്തിയ ജോലിക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. വളാഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.