Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyസിൽവർ ലൈൻ...

സിൽവർ ലൈൻ പദ്ധതി വീണ്ടും കൊണ്ടു വരാനുള്ള സർക്കാർ നീക്കം ജനങ്ങളോടുള്ള വെല്ലുവിളി – ജോസഫ് എം. പുതുശേരി.

മല്ലപ്പള്ളി: സിൽവർ ലൈൻ പദ്ധതി വീണ്ടും കൊണ്ടു വരാനുള്ള സർക്കാർ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാനും മുൻ എം എൽ എയുമായ ജോസഫ് എം. പുതുശേരി. പദ്ധതി കേരളത്തെ സാമ്പത്തികമായും പാരിസ്ഥിതികമായും തകർക്കുകയും സംസ്ഥാനത്തെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിന് കാരണമാകുകയും ചെയ്യും. പദ്ധതി കേരളത്തിന് യോജിച്ചതല്ലെന്ന് വിദഗ്ധാഭിപ്രായം ഉണ്ടായിട്ടും വീണ്ടും പദ്ധതിയുമായി മുന്നോട്ട് പോകുന്നത് സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ്. വിദേശ വായ്പ വാങ്ങിയെടുക്കുകയാണ് ഇതിന് പിന്നിൽ എന്നും അദ്ദേഹം ആരോപിച്ചു

ക്ഷേമ പെൻഷനും ചികിത്സാ സഹായങ്ങളും വിതരണം ചെയ്യാൻ ചില്ലിക്കാശ് കയ്യിലില്ലാത്ത ധനകാര്യമന്ത്രി പദ്ധതിയ്ക്ക് അനുമതി നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്. വിദേശ വായ്പയുടെ ആകർഷണീയതയിലാണെന്നും പുതുശേരി പറഞ്ഞു. പദ്ധതിയുമായി മുന്നോട്ട് പോകാൻ സർക്കാരിനെ ഇനി അനുവദിക്കില്ലെന്നും ജനങ്ങളെ അണിനിരത്തി സമരത്തിനിറങ്ങുമെന്നും അദ്ദേഹം സൂചിപ്പിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിർഭയം : കൗമാരക്കാരായ കുട്ടികൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു

നെടുമ്പ്രം : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെയും, ഐസിഡിഎസ് എന്നിവയുടെ സംയുക്ത അഭിമുഖത്തിൽ കൗമരക്കാർക്ക് വേണ്ടി നിർഭയം എന്ന പേരിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ബാലചന്ദ്രൻ ഉദ്ഘാടനം...

നാടിനെ മുഴൽ മുനയിൽ  നിർത്തിയ കാട്ടുപന്നികളെ  നഗരസഭയുടെ നേതൃത്വത്തിൽ വെടിവെച്ച് പിടിച്ചു

തിരുവല്ല : നാടിനെ മുഴൽ മുനയിൽ  നിർത്തിയ കാട്ടുപന്നികളെ തിരുവല്ല നഗരസഭയുടെ നേതൃത്വത്തിൽ വെടിവെച്ച് കൊന്നു. മുത്തൂർ ക്രൈസ്റ്റ് സ്കൂളിന് സമീപത്തെ ചുറ്റുമതിലുള്ള ആളൊഴിഞ്ഞ പുരയിടത്തിലേക്ക് സമീപവാസികൾ ഓടിച്ചു കയറ്റിയ അഞ്ച്  കാട്ടുപന്നികളെയാണ്...
- Advertisment -

Most Popular

- Advertisement -