റാന്നി : പാവങ്ങളായ തൊഴിലാളികള്‍ക്ക് അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി വിട്ടു വീഴ്ചയില്ലാതെ പ്രവര്‍ത്തിച്ച നേതാവാണ് വിദ്യാധരന്‍ എന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.
സി.പി.ഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷനംഗവും എ.ഐ.ടി.യു.സി സംസ്ഥാന ട്രഷററും ഓയില്‍പാം ഇന്ത്യാ ലിമിറ്റഡ് ചെയര്‍മാനുമായിരുന്ന അന്തരിച്ച എം.വി വിദ്യാധരൻ്റെ രണ്ടാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
തിരഞ്ഞുടുപ്പുകളിലും സംഘടനാ പ്രവര്‍ത്തനത്തിലും ഒരിക്കലും അദേഹം വിട്ടുവീഴ്ച കാട്ടാറില്ല.ആ കര്‍ക്കശ നിലപാടാണ് റാന്നിയെ തുടര്‍ച്ചയായി എല്‍.ഡി.എഫിനൊപ്പം നിലനിര്‍ത്തുവാന്‍ കാരണമെന്നും അദേഹം പറഞ്ഞു.
താഴെ തട്ടില്‍ നിന്നും ഉയര്‍ന്ന് പാര്‍ട്ടിയുടെ ഉന്നത ഘടകത്തിലെത്തിയ വിദ്യാധരന്‍ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനം നടത്തിയ നേതാവായിരുന്നുവെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ പറഞ്ഞു.
പരിചയപ്പെട്ട ഏതൊരാള്‍ക്കും മറക്കാന്‍ പറ്റാത്ത വ്യക്തിത്വമാണ് വിദ്യാധരനെന്ന് റാന്നി എം.എല്‍.എ അഡ്വ. പ്രമോദ് നാരായണ്‍ പറഞ്ഞു. തന്‍റെ തിരഞ്ഞെടുപ്പില്‍ വിശ്രമമില്ലാത്ത കര്‍ക്കശമായ പ്രവര്‍ത്തനമാണ് അദേഹം കാട്ടിയത്. അദേഹത്തിന്‍റെ വേര്‍പാട് റാന്നിയിലെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് വലിയ നഷ്ടമാണെന്നും അദേഹം പറഞ്ഞു. ജില്ലാ അസി.സെക്രട്ടറി അഡ്വ. കെ.ജി രതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.