ആലപ്പുഴ : ആലപ്പുഴ ബൈപാസ് മേൽപാലത്തിലെ തൂണുകൾക്കിടയിൽ സ്ഥാപിക്കാൻ എത്തിച്ച കൂറ്റൻ ഗർഡറുമായി വന്ന ട്രെയിലർ ലോറി മറിഞ്ഞു. തലനാഴിരക്കാണ് വൻദുരന്തം ഒഴിവായത്. ടെയിലർ ഓടിച്ചിരുന്ന യുപി സ്വദേശിയായ രാധേഷ് ശ്യാമ് (45)ന് കാബിന്റെ ചില്ല് തകർന്ന് പരിക്കേറ്റു.
സമീപത്തെ വീടിന് മുന്നിൽ പാർക്ക് ചെയ്ത ഓട്ടോയുടെ ഒരുഭാഗവും തകർന്നു. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതിന് മാളികമുക്ക് മുളക്കട ക്ഷേത്രത്തിന് സമീപമാണ് അപകടം. ഡ്രൈവറെ പിന്നിട് ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.