ആറന്മുള: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കിടങ്ങന്നൂർ മാർക്കറ്റ് ജംഗ്ഷനിൽ സ്ഥാപിച്ച വാട്ടർ എ ടി എമ്മിന്റെ ഉദ്ഘാടനം പ്രസിഡന്റ് ഷീജ ടി റ്റോജി നിർവഹിച്ചു. ഒരു രൂപ കോയിൻ നിക്ഷേപിച്ചും ഗൂഗിൾ പേ ഉപയോഗിച്ചും ആവശ്യാനുസരണം എ ടി എമ്മിൽ നിന്നും ജലം ലഭ്യമാകും. വൈസ് പ്രസിഡന്റ് എൻ എസ് കുമാർ അധ്യക്ഷനായി.