നിരണം : ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ മലങ്കര കത്തോലിക്കാ നിരണം മേഖല സമിതി അനുശോചിച്ചു .ലോകസമാധാനത്തിനു വേണ്ടി മരണംവരെയും നിലകൊണ്ട വ്യക്തി ആയിരുന്നു അദ്ദേഹം . “മനുഷ്യരെ സഹായിക്കേണ്ടത് മതത്തിന്റെ അടിസ്ഥാനത്തിൽ ആവരുത് ” എന്നുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ലോകശ്രദ്ധ നേടിയിട്ടുള്ളതാണ്. കാലോചിതമായ നിരവധി മാറ്റങ്ങളാണ് സഭയിൽ വരുത്തിയിട്ടുള്ള അദ്ദേഹം ഭീകരതയ്ക്കും, യുദ്ധങ്ങൾക്കും എതിരെ എടുത്ത നിലപാടുകളും, അഭയാർത്ഥികൾക്കും, ലൈംഗിക ന്യൂനപക്ഷങ്ങൾക്കു വേണ്ടി നിലകൊണ്ടും ലോകത്തിന് മുൻപിൽ കാട്ടിയ മാതൃക വഴികാട്ടിയായി നിലനിൽക്കും. ഹൃദയത്തിന്റെ മുറിവുണക്കുന്ന മരുന്നാകാൻ വാക്കുകൾക്ക് കഴിയുമെന്ന സന്ദേശം ജീവിതം കൊണ്ട് കാണിച്ചു തന്ന വലിയ ഇടയനാണ് ഫ്രാൻസിസ് മാർപ്പാപ്പായെന്ന് നിരണം മേഖല പ്രസിഡന്റ് ബെന്നി സ്കറിയ അനുശോചന സന്ദേശത്തിൽ പറഞ്ഞു