Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസംസ്ഥാനത്തെ സ്വകാര്യ...

സംസ്ഥാനത്തെ സ്വകാര്യ ആയുർവേദ ആശുപത്രികൾ അന്താരാഷ്ട്ര ഗുണ നിലവാരത്തിലേയ്ക്ക്

കോട്ടയം:  ദേശീയ ഗുണമേന്മാ കൗൺസിലും (ക്യുസി ഐ), ദേശീയ ആരോഗ്യ ഗുണമേന്മാ സമിതിയും (എൻ എ ബി എച്ച് ) സംയുക്തമായി കേരളത്തിൽ ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെൻ്റ്സ് അസ്സോസിയേഷനുമായി (എ എച്ച് എം എ ) സഹകരിച്ച്,  സ്വകാര്യ ആയുർവേദ സ്ഥാപനങ്ങളുടെ പ്രതിനിധികൾക്കായി നടത്തുന്ന “ഗുണവത്താ യാത്ര ” പരിശീലന പരിപാടിയുടെ ഉദ്ഘാടനം  എ എച്ച് എം എ സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ ബി ജി ഗോകുലൻ നിർവ്വഹിച്ചു.

കോട്ടയം ക്ലബിൽ നടന്ന പരിപാടിയിൽ ക്യു സി ഐ ദക്ഷിണേന്ത്യാ ചുമതല വഹിക്കുന്ന വേണുഗോപാൽ, എൻ എ ബി എച്ച് കേരള സംയോജകൻ ഡോ. റെജികുമാർ, എ എച്ച് എം എ കോട്ടയം ജില്ലാദ്ധ്യക്ഷൻ ഡോ. ജോജി സെബാസ്റ്റ്യൻ, സെക്രട്ടറി ഡോ. ബിനു സി നായർ, എഎച്ച് എം എ പത്തനംതിട്ട ജില്ലാദ്ധ്യക്ഷൻ ഡോ. പി സജീഷ് കുമാർ, ഡോ സതീഷ് ബാബു, ഡോ. കിരൺ ബാബു എന്നിവർ പ്രസംഗിച്ചു.

കോട്ടയം ഇടുക്കി പത്തനംതിട്ട ആലപ്പുഴ എറണാകുളം ജില്ലകളിൽ നിന്നും വിവിധ ആയുർവേദ ആശുപത്രികളിൽ നിന്ന് 50 ലധികം പ്രതിനിധികളും പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലപ്പുറത്ത് അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു

മലപ്പുറം : നിലമ്പൂരിൽ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു. പൂക്കോട്ടുംപാടം കൂറ്റംപാറ സ്വദേശിനി രജില (30)യാണ് മരിച്ചത്.അമ്മായിയമ്മ ശാന്ത(72)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. രജിലയുടെ ഭർത്താവ് പുറത്ത് പോയ സമയത്ത് രജിതയുടെ മക്കൾ നോക്കിനിൽക്കെയാണ് ശാന്ത...

മലപ്പുറത്ത് മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ 3 തൊഴിലാളികൾക്ക് ദാരുണാന്ത്യം

മലപ്പുറം : അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിലുണ്ടായ അപകടത്തിൽ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ചു.കോഴി വേസ്റ്റ് പ്ലാൻ്റിൽ വീണാണ് അപകടം .രണ്ട് അസം സ്വദേശികളും ഒരു ബിഹാർ സ്വദേശിയുമാണു മരിച്ചത്.ഗുരുതരമായി പരിക്കു പറ്റിയ...
- Advertisment -

Most Popular

- Advertisement -