Wednesday, April 30, 2025
No menu items!

subscribe-youtube-channel

HomeNewsഅടിയന്തിരമായി പി...

അടിയന്തിരമായി പി എം എ വൈ സർവ്വേ നടത്താൻ കേരള സർക്കാർ തയ്യാറാകണം : ബിജെപി

പത്തനംതിട്ട : അടിയന്തിരമായി പി എം എ വൈ സർവ്വേ നടത്താൻ കേരള സർക്കാർ തയ്യാറാകണമെന്ന്‌ ബിജെപി സംസ്ഥാന സെൽ കോർഡിനേറ്റർ അശോകൻ കുളനട ആവശ്യപ്പെട്ടു .ഏപ്രിൽ 30നകം സർവ്വേ നടത്തി ഭവനരഹിതരെ കണ്ടെത്താനുള്ള കേന്ദ്ര സർക്കാർ നിർദ്ദേശം പാലിക്കാതെ  നിലവിൽ ഉള്ള ലൈഫ് മിഷൻ പദ്ധതി ലിസ്റ്റിൽ ഉള്ള ഗുണഭോക്താക്കളെ ഉൾപ്പെടുത്തിയും, ലൈഫ് മിഷൻ ഭൂ രഹിത ഭവനരഹിതരെ ഉൾപ്പെടുത്തിയും PMAY പദ്ധതി നടപ്പിലാക്കുവാൻ ആണ് സംസ്ഥാന സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.

സർവ്വേ നടക്കാത്തതിനാൽ 2021മുതൽPMAY പദ്ധതിയിൽ വീടിന് അപേക്ഷ നൽകി ലിസ്റ്റിൽ നിന്ന് വിട്ടുപോയവരും, സാങ്കേതിക കാരണങ്ങൾ പറഞ്ഞു വീട് ലഭിക്കാത്തവരും പുതിയ ലിസ്റ്റിൽ ഉൾപ്പെടാത്ത സാഹചര്യം ഉണ്ടാകും. സെൽഫ് സർവ്വേ നടത്തി ലിസ്റ്റിൽ ഉൾപ്പെടാൻ അവസരം ഉണ്ടെങ്കിലും അതിനു ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് തലത്തിൽ പ്രത്യേക സംവിധാനങ്ങൾ ഒന്നും നിലവിൽ ഏർപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് PMAY പദ്ധതി സർവ്വേ അടിയന്തിരമായി നടത്തുന്നതിന് ആവശ്യമായ തീരുമാനം സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് അശോകൻ കുളനട ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അൻവർ ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കളയുന്നു : മറുപടി പിന്നീട് പറയും : മുഖ്യമന്ത്രി

ന്യൂഡൽഹി : പി.വി.അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളിക്കളയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ആരോപണങ്ങൾക്കുമുള്ള മറുപടി പിന്നീട് വിശദമായി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിൽ സിപിഎം പോളിറ്റ് ബ്യൂറോയോ​ഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി...

ബം​ഗാളിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു :അഞ്ച് മരണം, 25 പേർക്ക് പരിക്ക്

കൊൽക്കത്ത : പശ്ചിമ ബം​ഗാളിൽ ഡാർജിലിങ് ജില്ലയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. 25-ഓളം പേർക്ക് പരിക്കുണ്ട്.സിലി​ഗുരി സബ്ഡിവിഷനിലെ രം​ഗപാണി റെയിൽവേ സ്റ്റേഷന് സമീപം റൂയിധാസയിൽ വച്ചാണ് ഇന്നു...
- Advertisment -

Most Popular

- Advertisement -