മല്ലപ്പള്ളി : ലഹരി സമൂഹത്തിൽ നിന്നും തുടച്ചു മാറ്റണമെന്ന സന്ദേശവുമായി ഹാൻഡ് ബോൾ പ്രദർശന മത്സരവുമായി ജില്ലയിലെ പുരുഷ വനിതാ ഹാൻഡ് താരങ്ങൾ. മല്ലപ്പള്ളി പബ്ലിക് സ്റ്റേഡിയത്തിൽ നടന്ന മത്സരം ജില്ലാ ഹാൻഡ് അസോസിയേഷൻ സെക്രട്ടറി കുര്യൻ ചെറിയാൻ ഉദ്ഘാടനം ചെയ്തു. ട്രഷറർ റോയ് വർഗീസ് ഇലവുങ്കൽ, കോച്ച് അനീഷ് മോൻ പി, മാനേജർ രഞ്ജിനി എൽ. ആർ, ഇവ സാറ ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് അമൃത രാജന്റെ നേതൃത്വത്തിലുള്ള ടീമും അശ്വിൻ ബിനുവിന്റെ നേതൃത്വത്തിലുള്ള ടീമും ഏറ്റുമുട്ടി.
