Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsഎന്റെ കേരളം:...

എന്റെ കേരളം: കാണികളെ അതിശയിപ്പിച്ച് ഡോഗ് ഷോ

പത്തനംതിട്ട: കാണികളെ അതിശയിപ്പിച്ച് ഡോഗ് ഷോയുമായി കെ 9 സ്‌ക്വാഡ്.  എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി പത്തനംതിട്ട ശബരിമല ഇടത്താവളത്തിലാണ് ജില്ലാ പൊലീസ് ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ഷോ സംഘടിപ്പിച്ചത്. നിറഞ്ഞ കയ്യടിയോടെയാണ് തെളിവ് ശേഖരണത്തിനുപയോഗിക്കുന്ന പരിശീലന മുറ കാണികള്‍ ഏറ്റെടുത്തത്.

ലാബ്രഡോര്‍,  ജര്‍മന്‍ ഷെപേര്‍ഡ് ഇനത്തിലെ ജാക്ക്, സായ, സീഗോ, റാമ്പോ എന്നീ വീരന്മാരാണ് വേദിയില്‍ അണിനിരന്നത്. ആജ്ഞ ശ്വാന സംഘം കൃത്യമായി അനുസരിച്ചു. സ്‌ഫോടക വസ്തു, നര്‍ക്കോട്ടിക്,  ഗന്ധം എന്നിവ കണ്ടെത്തുന്നത് പ്രദര്‍ശിപ്പിച്ചു. മനുഷ്യരുടെ ഗന്ധം തിരിച്ചറിയാന്‍ കഴിവുള്ള നായയാണ് സായ.

സ്ഫോടക വസ്തു ഒളിപ്പിച്ച ബാഗ് തിരിച്ചറിഞ്ഞ് സീഗോ കാണികളെ ആകര്‍ഷിച്ചു. സബ് ഇന്‍സ്പെക്ടര്‍ എസ് സന്തോഷിന്റെ നേതൃത്വത്തിലാണ് ഡോഗ് ഷോ സംഘടിപ്പിച്ചത്. വളര്‍ത്തു നായ്ക്കളുടെ വാക്സിനേഷന്‍ വിഷയത്തില്‍  ഡോ വിജില്‍  ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 03-01-2025 Nirmal NR-413

1st Prize Rs.7,000,000/- NU 827858 (VADAKARA) Consolation Prize Rs.8,000/- NN 827858 NO 827858 NP 827858 NR  827858 NS 827858 NT 827858 NV 827858 NW 827858 NX 827858...

ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ ദേവീ ഭാഗവത നവാഹ യജ്ഞത്തിന് തുടക്കം

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ പതിനേഴാമത് ശ്രീമദ് ദേവീ ഭാഗവത നവാഹ യജ്ഞം സെപ്റ്റംബർ 24-ന്  ആരംഭിക്കും.ഒക്ടോബർ 2 (വിജയദശമി) വരെ നീണ്ടു നിൽക്കുന്ന നവാഹ യജ്ഞത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള...
- Advertisment -

Most Popular

- Advertisement -