Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsഎന്റെ കേരളം:...

എന്റെ കേരളം: കാണികളെ അതിശയിപ്പിച്ച് ഡോഗ് ഷോ

പത്തനംതിട്ട: കാണികളെ അതിശയിപ്പിച്ച് ഡോഗ് ഷോയുമായി കെ 9 സ്‌ക്വാഡ്.  എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി പത്തനംതിട്ട ശബരിമല ഇടത്താവളത്തിലാണ് ജില്ലാ പൊലീസ് ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ഷോ സംഘടിപ്പിച്ചത്. നിറഞ്ഞ കയ്യടിയോടെയാണ് തെളിവ് ശേഖരണത്തിനുപയോഗിക്കുന്ന പരിശീലന മുറ കാണികള്‍ ഏറ്റെടുത്തത്.

ലാബ്രഡോര്‍,  ജര്‍മന്‍ ഷെപേര്‍ഡ് ഇനത്തിലെ ജാക്ക്, സായ, സീഗോ, റാമ്പോ എന്നീ വീരന്മാരാണ് വേദിയില്‍ അണിനിരന്നത്. ആജ്ഞ ശ്വാന സംഘം കൃത്യമായി അനുസരിച്ചു. സ്‌ഫോടക വസ്തു, നര്‍ക്കോട്ടിക്,  ഗന്ധം എന്നിവ കണ്ടെത്തുന്നത് പ്രദര്‍ശിപ്പിച്ചു. മനുഷ്യരുടെ ഗന്ധം തിരിച്ചറിയാന്‍ കഴിവുള്ള നായയാണ് സായ.

സ്ഫോടക വസ്തു ഒളിപ്പിച്ച ബാഗ് തിരിച്ചറിഞ്ഞ് സീഗോ കാണികളെ ആകര്‍ഷിച്ചു. സബ് ഇന്‍സ്പെക്ടര്‍ എസ് സന്തോഷിന്റെ നേതൃത്വത്തിലാണ് ഡോഗ് ഷോ സംഘടിപ്പിച്ചത്. വളര്‍ത്തു നായ്ക്കളുടെ വാക്സിനേഷന്‍ വിഷയത്തില്‍  ഡോ വിജില്‍  ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലഹരിക്കും അക്രമങ്ങക്കുമെതിരെ യുവാക്കൾ കർമ്മനിരതരാകണം – മാർ ക്രിസോസ്റ്റമോസ്

പരുമല : ലഹരിക്കും അക്രമങ്ങൾക്കുമെതിരെ യുവജനങ്ങൾ കർമ്മനിരതരാകണമെന്ന്  പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര ജനറൽ അസംബ്ളി പരുമല സെമിനാരിയിൽ...

പാർട്ടി സമ്മേളനത്തിനിടെ ആരാധകനെ കയ്യേറ്റം ചെയ്തു : നടൻ വിജയ്‌ക്കെതിരെ കേസ്

ചെന്നൈ : പാർട്ടി സമ്മേളനത്തിനിടെ ബൗൺസർമാർ കയ്യേറ്റം ചെയ്തെന്ന ആരാധകന്റെ പരാതിയിൽ നടൻ വിജയ്ക്കെതിരെ പൊലീസ് കേസെടുത്തു .ഓഗസ്റ്റ് 21 ന് മധുരയിൽ വച്ച് നടന്ന ടിവികെ സംസ്ഥാന സമ്മേളനത്തിനിടെ വിജയ്‌യുടെ ബൗൺസർമാർ...
- Advertisment -

Most Popular

- Advertisement -