പരുമല : ഓർത്തഡോക്സ് സഭ നിരണം ഭദ്രാസന പരിസ്ഥിതി കമ്മീഷന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പരുമല പള്ളി അങ്കണത്തിൽ ഫലവൃക്ഷങ്ങൾ നട്ടു. മലങ്കര ഓർത്തഡോക്സ് സഭയുടെ പരി.സുന്നഹദോസ് സെക്രട്ടറിയും പരിസ്ഥിതി കമ്മീഷൻ പ്രസിഡന്റുമായ ഡോ യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യ്തു.
പരിസ്ഥിതി കമ്മീഷൻ വൈസ് പ്രസിഡന്റ് ഫാ ഷിബിൻ തോമസ് വർഗീസ് അധ്യക്ഷത വഹിച്ചു. വൈദിക ട്രസ്റ്റി ഫാ.ഡോ തോമസ് വർഗീസ് അമയിൽ മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ പരുമല സെമിനാരി മാനേജർ ഫാ. എൽദോസ് ഏലിയാസ് എന്നിവർ ചേർന്ന് വൃക്ഷത്തൈ നട്ടു. സെക്രട്ടറി തോമസ് ഏബ്രഹാം,നിരണം ഭദ്രാസന സെക്രട്ടറി ഫാ. അലക്സാണ്ടര് ഏബ്രഹാം, പരുമല സെമിനാരി അസി. മാനേജര്മാരായ ഫാ. ജെ. മാത്തുക്കുട്ടി, ഫാ ഗീവർഗീസ് മാത്യു, പരുമല ആശുപത്രി സി.ഇ. ഒ. ഫാ എം സി പൗലോസ് എന്നിവർ പ്രസംഗിച്ചു.